അരി തലയിലേറ്റി എകെ ശശീന്ദ്രന്‍; പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുവാന്‍ മന്ത്രിയും

എനിക്കാകുന്നത് ഞാന്‍ ചെയ്യുന്നു. പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നതിനായി മന്ത്രിയും ചുമട്ടുകാരനായി. കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം സ്‌കൂളിലെ ഭക്ഷണ സാധനങ്ങളുടെ സംഭരണ വിതരണ കേന്ദ്രത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും പങ്കാളിയായയത്.
ഭക്ഷണ കിറ്റുകളുമായി അണമുറിയാതെ നിരവധി വിദ്യാര്‍ത്ഥികളാണ് ഇവിടേയ്ക്ക് എത്തുന്നത്. 15 ഭക്ഷണ സാധനങ്ങളുടെ കിറ്റുകള്‍ തയ്യാറാക്കാന്‍ ആയിരത്തോളം വളണ്ടിയര്‍മാരാണ് വ്യാഴാഴ്ച ഡിടിപിസി ഹാളിലും ബി ഇ എം പി സ്‌കൂളിലും സംഭരണവിതരണ കേന്ദ്രങ്ങളിലെത്തിയത്. 10 കിലോ അരിയും പയറും പഞ്ചസാരയും പാലും തേയില പൊടിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടുന്ന കിറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ ഇനം തിരിച്ച് കിറ്റുകളാക്കി പ്രളയ ദുരിതബാധിതര്‍ക്ക് എത്തിക്കുന്നത്.
മന്ത്രി എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണ സാധന കിറ്റുകള്‍ ദുരിതബാധിതര്‍ക്ക് കൊടുക്കുവാനായി തലചുമടായി എത്തിക്കുകയായിരുന്നു. കുട്ടികളുടെ സേവനം കണ്ട് മന്ത്രിയും ഇതില്‍ ഒരാളായി പങ്കെടുക്കുകയായിരുന്നു. തുടര്‍ന്ന് ഒരു ചാക്ക് തലയിലേറ്റി മന്ത്രി കളക്ഷന്‍ റൂമിലേക്ക് നടന്നു. രാവിലെ മുതല്‍ സേവന നിരതരായ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശം നല്‍കുന്നതായിരുന്നു മന്ത്രിയുടെ പ്രവൃത്തി.
https://www.facebook.com/Malayalivartha
























