ആശയക്കുഴപ്പം തുടരുന്നു...ഒപ്പം അവ്യക്തതയും...യു.എ.ഇ സഹായത്തിന്റെ കാര്യത്തില്‍ വ്യക്തത വരാനുണ്ടെന്ന് മുഖ്യമന്ത്രി

യുഎഇ സഹായത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാദ്ധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പ്രളയക്കെടുതികളുടേയും ദുരിതാശ്വാസത്തിന്റെയും വിശദവിവരങ്ങള്‍ മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുഎഇ സര്‍ക്കാര്‍ 700 കോടി പ്രഖ്യാപിച്ചെന്നും ഇത് പ്രധാനമന്ത്രിയെ അറിയിച്ചെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അങ്ങനൊരു പ്രഖ്യാപനം നടന്നിട്ടില്ലെന്ന് തെളിയിക്കുന്ന ട്വീറ്റ് യുഎഇ ഉപസൈന്യാധിപന്റേതായി പുറത്തു വന്നിരുന്നു. യുഎഇ സര്‍ക്കാര്‍ അത്തരമൊരു പ്രഖ്യാപനം നടത്തിയതിന്റെ യാതൊരു തെളിവുകളും ലഭ്യമല്ല. അതില്‍ 700 കോടിയെന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല ജീവകാരുണ്യ സംഘടനകള്‍ സഹായിക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.എന്നാല്‍ ഉപസൈന്യാധിപന്‍ പ്രധാനമന്ത്രിയോട് സംസാരിച്ചെന്നും 700 കോടി പ്രഖ്യാപിച്ചെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത് .
യുഎഇ പ്രഖ്യാപനത്തിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിലവില്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തത വരുത്താനുണ്ടെന്ന് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറയുകയായിരുന്നു. യുഎഇ യുടെ 700 കോടി കേന്ദ്രം തടഞ്ഞുവെന്നുള്ള പ്രചാരണവുമായി കേരളത്തിലെ ചില രാഷ്ട്രീയകക്ഷികളും വിഘടനവാദികളും പ്രചാരണങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഉപസൈന്യാധിപന്റെ ട്വീറ്റ് പുറത്തുവന്നത്. ഇതോടെ ആരോടാണ് 700 കോടി പ്രഖ്യാപിച്ചതെന്ന ചോദ്യവുമായി മലയാളികള്‍ രംഗത്തെത്തി.
അതേ സമയം യുഎഇ ഭരണകൂടം പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പ്രഖ്യാപിച്ച 700 കോടിരൂപയുടെ സഹായം ഇന്ത്യന്‍ സര്‍ക്കാരിന് വാങ്ങാന്‍ നിയമതടസമുണ്ടെങ്കില്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം.എ. യൂസഫലി അത് കൊടുക്കുമെന്ന രീതിയിലുള്ള പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അറിയിച്ചു.

https://www.facebook.com/Malayalivartha
























