ഡോ. കെ.എസ്. ഡേവിഡ് അന്തരിച്ചു

പ്രമുഖ മനഃശാസ്ത്രഞ്ജനും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. കെ.എസ്. ഡേവിഡ്(70) അന്തരിച്ചു. ഇന്നലെ രാത്രി 11.20 ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിലായിരുന്നു അന്ത്യം. ഹൃദ്രോഗ ബാധയെതുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഒരു മാസം മുന്‍പാണ് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മരണസമയത്ത് ഏകമകള്‍ അടുത്തുണ്ടായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നിരവധി മാധ്യമങ്ങളില്‍ മനഃശാസ്ത്ര പക്തികള്‍ കൈകാര്യം ചെയ്തിട്ടുണ്ട്
https://www.facebook.com/Malayalivartha
























