ജഡ്ജിമാരുടെ കരുതല്‍...സൂപ്രീംകോടതിയ്ക്ക് പിന്നാലെ കേരളത്തിന് സഹായഹസ്തവുമായി ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാരും... ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ദിനേഷ് കുമാര്‍ ശര്‍മ പുറത്തിറക്കിയ പ്രസ്താവനയിലാണ് കേരളത്തെ സഹായിക്കുമെന്നറിയിച്ചത്

കനിവുള്ള ന്യായാധിപന്‍മാര്‍ കേരളത്തോടൊപ്പമുണ്ട്. പ്രളയം തച്ചുടച്ച കേരളത്തെ വീണ്ടെടുക്കാന്‍ സഹായഹസ്തവുമായി ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാരും. ഡല്‍ഹി ചീഫ് ജസ്റ്റീസ് രജേന്ദ്ര മേനോനും ജഡ്ജിമാരുമാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുന്നത്. ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ദിനേഷ് കുമാര്‍ ശര്‍മ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
കേരളത്തിലെ 10 മില്യണ്‍ ജനങ്ങള്‍ ദുരിതബാധിതരായെന്നും അവര്‍ക്കായി എല്ലാവരും ഒരുമിക്കണമെന്നുമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഒരു കോടി രൂപ കേരളത്തിനായി നല്‍കി. മുതിര്‍ന്ന അഭിഭാഷകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം നല്‍കും. കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ 350 ഓളം പേര്‍ മരിക്കുകയും 20,000 ത്തോളം കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.ലക്ഷക്കണക്കിന് ആളുകളാണ്് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
കേരളത്തെ സഹായിക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ സഹായഹസ്തവുമായി എത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരും രംഗത്ത് വന്നിരുന്നു. 25,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. കേരളം അതിജീവിക്കും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha
























