തോമസ് മാര്‍ അത്തനാസിയോസ് മെത്രോപ്പൊലീത്ത ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് (80) ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്.
എറണാകുളം നോര്‍ത്ത് സ്‌റ്റേഷനും സൗത്ത് സ്‌റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവച്ചാണു സംഭവം. സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങാനായി വാതിലിനരികില്‍ നില്‍ക്കവേ പുറത്തേക്ക് തെറിക്കുകയായിരുന്നു. വാതില്‍ അടിച്ചുകൊണ്ടാണ് അദ്ദേഹം പുറത്തേക്കു തെറിച്ചത്.
എറണാകുളം നോര്‍ത്ത് സ്‌റ്റേഷനും സൗത്ത് സ്‌റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവച്ചാണു സംഭവം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുതിര്‍ന്ന മെത്രാപ്പൊലീത്തയാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹം മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഗുജറാത്തിലെ ബറോഡയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത. ഭൗതികദേഹം എറണാകുളം ജനറലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha
























