പ്രളയത്തില്‍ തകര്‍ന്ന പാലത്തില്‍ക്കൂടിയും സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റ്... ഓണ്‍ലൈന്‍ ബുക്കിങും നേരിട്ടുള്ള ബുക്കിങും തകൃതി; പണം സ്വാഹാ ആയവരോട് ബസ്സില്ലെങ്കില്‍ അത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന ഡയലോഗിൽ യാത്രക്കാരോട് തട്ടിക്കയറി കെഎസ്ആര്‍ടിസി അധികൃതര്‍

ഇടുക്കി ഡാം തുറന്നുവിട്ടതിന് പിന്നാലെ തകര്‍ന്ന പാലത്തിലൂടെ ബസ് സര്‍വീസ് നടത്തുകയില്ലെന്ന് അറിയാവുന്ന ഉദ്യോഗസ്ഥര്‍ അതിനനുസരിച്ച് കെഎസ്ആര്‍ടിസി വെബ്‌സൈറ്റില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് യാത്രക്കാര്‍. മണ്ണിടിച്ചില്‍ വീടു തകര്‍ന്നവര്‍ ബന്ധുക്കളെ കാണാന്‍ നാട്ടിലേയ്ക്ക് പോകുമ്പോഴാണ് കെഎസ്ആര്‍ടിസിയുടെ ചതി മനസ്സിലാകുന്നത്.
പലരുടെയും വീടുകള്‍ ഉരുള്‍പൊട്ടലിലും മറ്റും തകര്‍ന്ന അവസ്ഥയില്‍പ്പോലും പണം തിരികെ നല്‍കില്ലെന്നും അധികൃതര്‍ പറയുന്നു. കട്ടപ്പന വരെ ബസ് സര്‍വീസ് നടത്തുമെന്ന് വെബ്‌സൈറ്റില്‍ കണ്ടതിന് പിന്നാലെ നിരവധി ആളുകള്‍ ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തിരുന്നു. കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തില്‍ തകര്‍ന്ന പാലത്തില്‍ക്കൂടിയും സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റ്.
മഴക്കെടുതിയില്‍ ഇടുക്കി ഡാം തുറന്നതിന് പിന്നാലെ പാലം തകര്‍ന്നിട്ടും കെഎസ്ആര്‍ടിസിയുടെ വെബ്‌സൈറ്റില്‍ ഈ വഴിയ്ക്ക് തടസ്സമൊന്നുമില്ലെന്നാണ് വെബ്സൈറ്റില്‍. കൂടാതെ ഓണ്‍ലൈന്‍ ബുക്കിങും സജീവമാണ്. ചെറുതോണി വഴി സര്‍വീസ് നടത്താത്ത ബസുകളിലെ ടിക്കറ്റുകളും ഓണ്‍ലൈനില്‍ ലഭ്യമാണ്. അതേസമയം പാതിവഴി വരെയെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുള്ളു. രാത്രി ഒരുപാടു വൈകി തൊടുപുഴയിലാണ് യാത്രക്കാരെ ഇറക്കാനാകുക. തിരുവനന്തപുരം- കട്ടപ്പന റൂട്ടിലാണ് ഈ ബസ് സര്‍വീസ് നടത്തുന്നത്. പാലം തകര്‍ന്നതിനെത്തുടര്‍ന്ന് തൊടുപുഴ വരെ മാത്രമെ ബസ് സര്‍വീസ് നടത്താന്‍ സാധിക്കുകയുള്ളു.
അതേസമയം ബസ് സ്റ്റാന്‍ഡില്‍ നേരിട്ട് ബുക്ക് ചെയ്തവരോടുപോലും കട്ടപ്പന വരെ ബസ്സില്ലെന്ന കാര്യം അധികൃര്‍ അറിയിക്കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് കട്ടപ്പനയ്ക്ക് ബുക്ക് ചെയ്തിരുന്നു. ഇവരും വഴിയില്‍ ഇറങ്ങേണ്ട അവസ്ഥയാണെന്നും യാത്രക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്തതിന് ഉത്തരവാദിയല്ലെന്നാണ് അധികൃതരുടെ പക്ഷം. തൊടുപുഴ വരെയെ ബസ് സര്‍വീസ് നടത്തുവുള്ളുവെന്നിരിക്കെ ഇതനുസരിച്ച് വെബ്‌സൈറ്റില്‍ മാറ്റം വരുത്തിയിട്ടുമില്ല.
https://www.facebook.com/Malayalivartha
























