പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 600 കോടി അടിയന്തിര സഹായം മാത്രം... പ്രളയത്തിന്റെ നാശനഷ്ടം വിലയിരുത്തിയതിന് ശേഷം കൂടുതല്‍ തുക അനുവദിക്കുമെന്ന് വാര്‍ത്താക്കുറിപ്പ്

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 600 കോടി അടിയന്തിര സഹായം മാത്രമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് (എന്‍ഡിആര്‍എഫ്) പ്രളയത്തിന്റെ നാശനഷ്ടം വിലയിരുത്തിയതിന് ശേഷം കൂടുതല്‍ തുക അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രളയം ദുരിത വരിച്ച കര്‍ണാടകത്തിനും കേരളത്തിനും അടിയന്തിര സഹായം നല്‍കിയെന്നും ഇതിന് പുറമെ ദിവസവും പ്രധാനമന്ത്രി നേരിട്ട് കാര്യവിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ദേശീയ - സംസ്ഥാന ദുരിതാശ്വാസ നിധിയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സാമ്പത്തീക സഹായത്തെക്കുറിച്ച് നിര്‍ദ്ദേശിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഭരണഘടന പ്രകാരം ഓരോ സംസ്ഥാനത്തിനും നല്‍കുന്ന ദുരിതാശ്വാസനിധി 75 ശതമാനം ജനറല്‍ വിഭാഗത്തിനും 90 ശതമാനം പ്രത്യേക വിഭാഗത്തിനുമാണ് നല്‍കുന്നത്. ധനകാര്യ കമ്മീഷനാണ് ഇത്തരത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ രണ്ട് തവണയായാണ് എസ്ഡിആര്‍എഫ് അടിയന്തിരസഹായങ്ങള്‍ നല്‍കുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തം ഉണ്ടാകുമ്പോഴും സംസ്ഥാനം ഈ തുകയാണ് ഉപയോഗിക്കേണ്ടത് എന്നാണ് മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ സൂചിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ 60,000 മനുഷ്യജീവനുകള്‍ രക്ഷിക്കുവാന്‍ സാധിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അതിന് സാധിച്ചില്ലെങ്കില്‍ വിശദമായ ഏതൊക്കെ വകുപ്പുകളിലാണ് ആവശ്യമെന്ന് വിശദമായി ചൂണ്ടിക്കാണിച്ചുള്ള നിവേദനം നല്‍കുകയാണ് വേണ്ടത്. പ്രളയരക്ഷയ്ക്കായി 40 ഹെലികോപ്റ്ററുകളും, 31 എയര്‍ക്രാഫ്റ്റുകളും, പ്രതിരോധവകുപ്പില്‍ നിന്നും 182 രക്ഷാ സംഘത്തേയും, 18 മെഡിക്കല്‍ സംഘത്തേയും എന്‍ഡിആര്‍എഫില്‍ നിന്നും 58 സംഘത്തേയും 500 ബോട്ടുകളും കേന്ദം സംസ്ഥാനത്തിന് നല്‍കിയത്.
https://www.facebook.com/Malayalivartha
























