ജലന്തർ ബിഷപ്പിന് രക്ഷപെടാനുള്ള കരുത്തുറ്റ മാർഗം ; ആളൂരും പിസി ജോർജും കൂടെയുണ്ടെങ്കിൽ ജലന്തർ ബിഷപ്പിന് എന്തിന് ഭയക്കണം ; തിരക്കിട്ട ചർച്ചയുമായി സോഷ്യൽ മീഡിയ

ജലന്തർ ബിഷപ്പിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരികൊണ്ടിട്ട് നാളേറെയായി. അതിനിടെ അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്തര്‍ ബിഷപ്. ബുധനാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകും. ഇതിനായി 19ാം തീയതിക്ക് മുന്‍പായി കേരളത്തിലെത്തും ബിഷപ് അറിയിച്ചു.
എന്നാൽ ഈ കേസിൽ നിന്ന് ജലന്തർ ബിഷപ്പിന് എങ്ങനെ തടിയൂരണമെന്ന് അറിയാമെന്ന് സാമൂഹ്യ മാധ്യമങ്ങൾ പറയുന്നു. ഇതിന്റെ പടിയായി വിവാദ അഭിഭാഷകൻ ആളൂരിനെ ജലന്ധർ ബിഷപ്പിന്റെ വക്കാലത്ത് ഏൽപ്പിക്കുമെന്നും സാമൂഹ്യമാധ്യമങ്ങൾ പറയുന്നു. എന്നും കുപ്രസിദ്ധിയുടെ പിന്നാലെപോയ അഡ്വക്കറ്റ് ആളൂർ മറ്റു അഭിഭാഷകർ ഏറ്റെടുക്കാൻ മടിച്ചിരുന്ന കേസുകൾ പൂർണ സംതൃപ്തിയോടെ ചെയ്തിരുന്ന ആളാണ്. സൗമ്യ കൊലക്കേസും കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസും ഇതിന് ഉദാഹരണമാണ്.
സഭയെയും സർക്കാരിനെയും ഒരുപോലെ പിടിച്ച് കുലുക്കി ഒരുപോലെ കത്തി പടർന്നുകൊണ്ടിരിക്കുന്ന കന്യാസ്ത്രീ കേസിൽ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ ആളൂർ എത്തുമോ എന്നാണ് സോഷ്യൽ മീഡിയ ഉറ്റുനോക്കുന്നത്. രാഷ്ട്രീയ ചർച്ചകൾ നടക്കുന്ന പല ഗ്രൂപ്പുകളിലും ഇതുമായി ബന്ധപ്പെട്ട പല പോസ്റ്റുകളും വന്നുകഴിഞ്ഞു.
ആളൂർ മാത്രമല്ല ഏത് വിഷയത്തിലും കൃത്യമായ അഭിപ്രായം പറയുകയും തെറിവിളി നടത്തുകയും ചെയ്യുന്ന പിസി ജോർജ് ഇത്തവണ ബിഷപ്പിനെ വിട്ട് കന്യാസ്ത്രീക്കു നേരെയായിരുന്നു തെറിവിളി നടത്തിയത്. അതുകൊണ്ടുതന്നെ പിസിയുടെ പിന്തുണ ബിഷപ്പിനാണെന്ന് കരുതുന്നവരും ഉണ്ട്. അതുകൊണ്ട് തന്നെ പിസി ജോർജും ആളൂരും ഒരുമിച്ചാൽ ബിഷപ്പിന് അനായാസം കേസിൽ നിന്നും രക്ഷപെടാം എന്ന് സോഷ്യൽ മീഡിയ പറയുന്നു. എന്നാൽ ഔദ്യോഗികമായി ഈ വിഷയത്തിൽ യാതൊരു തെളിവും ഇല്ല. ഒരുപക്ഷെ ഇതെല്ലാം സോഷ്യൽ മീഡിയയിലെ വെറും കഥകൾ മാത്രം ആയിരിക്കും. എന്നാൽ ജലന്ധർ ബിഷപ്പിന് രക്ഷപെടാൻ കരുത്തുറ്റ ഒരു മാർഗം തന്നെയാണ് ആളൂർ എന്ന കാര്യം ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha























