എല്ലാവരേയും വര്‍ഗീയ ചിന്തകളിലേക്ക് നയിക്കാനാണ് ആര്‍എസ്എസ് ശ്രമം; രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം ആര്‍ എസ് എസ് സംഘപരിവാര്‍ പ്രസ്ഥാനമായ വി എച്ച് പി ആരംഭിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം ആര്‍ എസ് എസ് സംഘപരിവാര്‍ പ്രസ്ഥാനമായ വി എച്ച് പി ആരംഭിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അയോധ്യ വീണ്ടും സംഘര്‍ഷ ഭൂമിയാക്കുകയാണ്. ഡിസംബര്‍ മാസം ഇന്ത്യയിലെ 500 കേന്ദ്രങ്ങളില്‍ സന്യാസിമാരെ പങ്കെടുപ്പിച്ചുകൊണ്ട് വിഎച്പിയുടെ വര്‍ഗീയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നു. ഇതിലൂടെ മുസ്ലീം- കമ്മ്യൂണിസ്റ്റ് -പാകിസ്ഥാന്‍ വിരുദ്ധ പ്രചാരവേലയാണ് നടത്തുന്നത് എന്ന അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരില്‍ ജനാധിപത്യ പ്രക്രിയ അട്ടിമറിച്ചുകൊണ്ടാണ് അവിടത്തെ സര്‍ക്കാരിനെ പിരിച്ചുവിട്ടത്. എല്ലാവരേയും വര്‍ഗീയ ചിന്തകളിലേക്ക് നയിക്കാനാണ് ആര്‍എസ്എസ് ശ്രമം. സരയൂനദീതീരത്ത് ശ്രീരാമന്റെ പ്രതിമ നിര്‍മിക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 1992കാലത്തെ ബാബറി മസ്ജിദ് കലാപം ബിജെപി വീണ്ടും നടത്തുകയാണ്. പള്ളിപൊളിച്ചിട്ട് അമ്പലവും അമ്പലം പൊളിച്ചിട്ട് പള്ളിയുമുണ്ടാക്കരുത്. ഇത് മതനിരപേക്ഷതയെ തകര്‍ക്കും. എല്ലാവര്‍ക്കും ഒരുപോലെ വിശ്വാസംവച്ചുപുലര്‍ത്താന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ; കോടിയേരി വിശദീകരിച്ചു.
1992ല്‍ രാജ്യത്താകെ കലാപമുണ്ടായപ്പോള്‍ പ്രശ്‌നങ്ങളില്ലാതിരുന്ന സംസ്ഥാനമാണ് കേരളം . അതിനാലിപ്പോള്‍ ആര്‍എസ്എസ് അയ്യപ്പനെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു. കോടതിവിധി നടപ്പാക്കേണ്ടതില്ല എന്നാണെങ്കില്‍ പ്രധാനമന്ത്രി അങ്ങനെ പറയട്ടേയെന്നും കോടിയേരി പറഞ്ഞു
പള്ളിപൊളിച്ചിട്ട് അമ്പലവും അമ്പലം പൊളിച്ചിട്ട് പള്ളിയുമുണ്ടാക്കരുത്. ഇത് രാജ്യത്തെ മതനിരപേക്ഷതയെ തകര്‍ക്കും. എല്ലാവര്‍ക്കും ഒരുപോലെ വിശ്വാസംവച്ചുപുലര്‍ത്താന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. അത് തകര്‍ക്കരുതെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha






















