Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിന്റെ എതിര്‍പ്പ് അവഗണിച്ച്, സര്‍ക്കാര്‍ ബാറുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാന്‍ അനുമതി നല്‍കി, ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

28 FEBRUARY 2019 07:44 PM IST
മലയാളി വാര്‍ത്ത

എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിന്റെ എതിര്‍പ്പ് അവഗണിച്ച്, സര്‍ക്കാര്‍ ബാറുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാന്‍ അനുമതി നല്‍കി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സര്‍വീസ് ഡെസ്‌ക് എന്ന പേരിലാകും അധിക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. ബാറുകളിലെ ഏക കൗണ്ടറില്‍ മദ്യപാനികള്‍ തിക്കി ത്തിരക്കുന്നത് ഒഴിവാക്കാം. ഒരുപാട് കൗണ്ടറുകള്‍ ഇനി ഒരു ബാറില്‍ . ബാറിലെ റസ്‌റ്റോറന്റുകളിലും മറ്റിടങ്ങളിലുമൊക്കെ പ്രതിവര്‍ഷം 25,000 രൂപ അടച്ചാല്‍ അധിക കൗണ്ടറുകള്‍ തുടങ്ങാം. സര്‍ക്കാര്‍ നീക്കത്തെ എക്‌സൈസ് വകുപ്പ് എതിര്‍ത്തിരുന്നു.

സംസ്ഥാനത്ത് അടച്ചുപൂട്ടിയ ശേഷം തുറന്ന ബാറുകളില്‍ ഒരു കൗണ്ടര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെയും കാലത്ത് അടച്ചുപൂട്ടിയ ബാറുകള്‍ കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് തുറന്നത്. പുതിയ ഷാപ്പും ബാര്‍ ഹോട്ടലും ആരംഭിച്ചില്ല. മൂന്ന് ബാര്‍ ഹോട്ടലുകള്‍, 171 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ആറ് റീട്ടെയില്‍ ഷോപ്പുകള്‍, ഒരു ക്ലബ്ബ്, മൂന്ന് സൈനിക കാന്‍ീനുകള്‍, 499 കള്ളുഷാപ്പുകള്‍ എന്നിവയാണ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുറന്നത്. സംസ്ഥാനത്തെ ബാറുകളുടേയും ബിവറേജസ് റീട്ടെയില്‍ ഷോപ്പുകളുടേയും ഒന്നാം തീയതിയിലെ അവധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഇങ്ങനെയൊരു ആവശ്യം ഉയര്‍ന്നു വന്നിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചിച്ചത്. എന്നാല്‍ എക്‌സൈസ് കമ്മീഷ്ണറുടെയും ക്രൈസ്തവ സഭകളുടെയും മറ്റും എതിര്‍പ്പിനെ തുടര്‍ന്ന് അത് നടപ്പാക്കാനായില്ല. ബാറുകളും ബിയര്‍ പാര്‍ലറുകളും വഴി വിദേശ നിര്‍മ്മിത മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിന് പിന്നില്‍ വലിയ അഴിമതിയാണെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല ആരോപിച്ചിരുന്നു. മദ്യനയത്തില്‍ മാറ്റം വരുത്താതെ അനുമതി നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നെന്നായിരുന്നു പ്രധാന ആരോപണം. സുപ്രിംകോടതി ഉത്തരവ് പോലും മറികടന്നുള്ള തീരുമാനത്തിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

ബിവറേജസ് ഔട്ട്‌ലെറ്റ് വഴി വിദേശ നിര്‍മ്മിത മദ്യം വില്‍ക്കാനുള്ള അനുമതി സര്‍ക്കാര്‍ ആദ്യം നല്‍കിയിരുന്നു. പിന്നാലെയാണ് ബാറുകള്‍, ക്ലബുകള്‍, എയര്‍പോര്‍ട്ട്, ബിയര്‍ പാര്‍ലര്‍ എന്നിവ വഴിയും വിദേശ നിര്‍മ്മിത വിദേശ മദ്യം വില്‍ക്കാനുള്ള അനുമതി നല്‍കി ഉത്തരവിറക്കിയത്. തീരുമാനം കേരളത്തെ മദ്യത്തില്‍ മുക്കാനാണെന്നും എത്രകോടിയുടെ അഴിമതിയാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതൊന്നും വകവെയ്ക്കാതെ സര്‍ക്കാര്‍ അത് നടപ്പാക്കി. അതിന് പിന്നാലെയാണ് ബാറുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനും അനുമതി നല്‍കിയത്. ഇതോടെ ബാറുകളിലെ മദ്യ വില്‍പ്പന കൂടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (50 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends