പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം... എറണാകുളം കടവന്ത്ര പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതികൾ ചാടിപ്പോയ സംഭവം... മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

എറണാകുളം കടവന്ത്ര പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതികൾ ചാടിപ്പോയ സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്നു പോലീസ് ഉദ്യോഗസ്ഥരെ എആർ ക്യാമ്പിലേക്ക് മാറ്റി. ചാടിപ്പോയ പ്രതി റസലിനായി അന്വേഷണം ഊർജിതമാക്കി.
ഞായറാഴ്ചയാണ് കവർച്ച കേസ് പ്രതികളായ പത്തനംതിട്ട സ്വദേശി റസലിനെയും (20) ആലപ്പുഴ സ്വദേശി സൂരജിനെയും (20) മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനായി വടക്കൻ പറവൂരിൽ കൊണ്ടുപോയത്. അവിടെ നിന്നാണ് രണ്ടു പ്രതികളും ഓടിക്കളഞ്ഞത്. സൂരജിനെ അന്ന് രാത്രി തന്നെ ചേന്ദമംഗലത്ത് നിന്നും പിടികൂടിയെങ്കിലും റസലിനെ ഇതുവരെ കണ്ടെത്താനായി കഴിഞ്ഞിട്ടില്ല
റസലിന് പരിചയമുള്ള ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. രണ്ടു ദിവസത്തിനകം റസലിനെ പിടികൂടുമെന്നാണ് പ്രതീക്ഷയുള്ളത്. ഇതിനിടെയാണ് സുരക്ഷ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് കടവന്ത്ര പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്.
റസലിനായി കടവന്ത്ര പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, മറ്റ് പൊതു സ്ഥലങ്ങളിലും അന്വേഷണം നടന്നു വരുന്നു.
"
https://www.facebook.com/Malayalivartha























