കടുത്ത വേനൽച്ചൂട്... വനംവകുപ്പിൽ നിന്ന് വിരമിച്ച 62കാരന് സൂര്യാഘാതമേറ്റു

വനംവകുപ്പിൽ നിന്ന് വിരമിച്ച 62കാരന് സൂര്യാഘാതമേറ്റു. അകമ്പാടം സ്വദേശി ചോലയിൽ മുഹമ്മദിനാണ് കടുത്ത വേനൽച്ചൂടിൽ പൊള്ളലേറ്റത്.
മൂലേപ്പാടത്ത് പോയി വീട്ടിലേക്ക് ബൈക്കിൽ തിരിച്ചുവരുന്നതിനിടെ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം ബൈക്ക് നിർത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാനായി ഒരുങ്ങുന്നതിനിടെ ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും പൊള്ളലേൽക്കുകയായിരുന്നു.
ഇതേത്തുടർന്ന് അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























