അഞ്ചു വർഷമായി വ്യാജ സിദ്ധന് അടിമപ്പെട്ട കുടുംബം പുതിയതായി പണിത വീട്ടില്‍ ഒരു മുറി ഒരുക്കി നൽകി... സിദ്ധനെതിരെ തിരിഞ്ഞ ഭാര്യയെ മൊഴിചൊല്ലി; സിദ്ധന്റെ കാല് തിരുമ്മിക്കൽ തുടങ്ങി ആഗ്രഹങ്ങൾക്ക് വഴങ്ങി കൊടുക്കാൻ നിർബന്ധിച്ച് ഭർതൃവീട്ടുകാർ; സംഭവം വളാഞ്ചേരി

വളാഞ്ചേരിയിലാണ് വ്യത്യസ്തമായ പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്. കൊണ്ടോട്ടി സ്വദേശിയായ വ്യാജ സിദ്ധന്‍ പറയുന്നതാണ് ഭര്‍ത്താവും കുടുംബാംഗങ്ങളും അനുസരിക്കുന്നതെന്നാണു പരാതി. ഇതനുസരിക്കാത്തതിനാണു മര്‍ദിക്കുന്നത്. പുതിയതായി പണിത വീട്ടില്‍ ഒരു മുറി ഇയാള്‍ക്കായി ഭര്‍ത്താവ് ഒരുക്കിയിട്ടുണ്ടെന്നും കഴിഞ്ഞ തിങ്കളാഴ്‌ച വീടിന്റെ കുടിയിരിക്കല്‍ സിദ്ധനും സംഘവും പാതിരാത്രിയില്‍ നടത്തി. ഈ സമയം ചടങ്ങില്‍ പങ്കെടുക്കാതിരുന്ന തന്നെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നും യുവതി പറഞ്ഞു..
രാത്രി വീട്ടിലെത്തിയ സിദ്ധന്റെ കാലു പിതാവ് തടവിപ്പിച്ചെന്ന് ഇവരുടെ മകന്‍ പറഞ്ഞു. അസുഖം വന്നാല്‍ മകനെ ഡോക്റ്ററെ കാണിക്കാറില്ലെന്നും സിദ്ധന്റെ അടുത്ത് കൊണ്ടുപോകാറാണെന്നും സിദ്ധന്റെ നിര്‍ദ്ദേശപ്രകാരം മകന്റെ പേരുവരെ പിതാവ് മാറ്റി. വീടിന്റെ നിയന്ത്രണം ഏറ്റെടുത്ത വ്യാജസിദ്ധനു വഴങ്ങാത്തതിന് ഭര്‍ത്താവും കുടുംബാംഗങ്ങളും യുവതിയെ ക്രൂരമായി മര്‍ദിച്ചു.
പരുക്കേറ്റ യുവതിയെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ വളാഞ്ചേരി പോലീസ് കേസെടുത്തു. വനിതാ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. സിദ്ധന്‍ പറഞ്ഞതനുസരിച്ച് ഭര്‍ത്താവ് തന്നെ മൊഴിചൊല്ലിയെന്ന് പറഞ്ഞു വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നു യുവതി പറഞ്ഞു. വെട്ടിച്ചിറ കൂടശേരിപ്പാറ പട്ടര്‍കല്ലിലുള്ള ഭര്‍തൃവീട്ടില്‍ അഞ്ചു വര്‍ഷം മുന്‍പ് സന്ദര്‍ശനം നടത്തിത്തുടങ്ങിയ സിദ്ധന്‍ വീട്ടുകാരുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നെന്നാണ് പരാതി.
https://www.facebook.com/Malayalivartha






















