പെരിയ ഇരട്ടക്കൊല അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ മാറ്റി, കോട്ടയം ക്രൈം ബ്രാഞ്ചിലെ കെ.എം. സാബു മാത്യുവിനെ പകരം ചുമതലപ്പെടുത്തി

പെരിയ ഇരട്ടക്കൊല അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ നീക്കി. എറണാകുളത്തേക്കാണ് മാറ്റം. അന്വേഷണത്തിന്റെ നാലാം ദിവസം ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് ഫോണില്‍ വിളിച്ച് എറണാകുളത്ത് ചുമതലയേല്‍ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണ ദിശയില്‍ സര്‍ക്കാറിനുണ്ടായ സംശയമാണ് മാറ്റത്തിനു പിന്നിലെന്ന് പറയുന്നു. മുഖ്യപ്രതികളെ ചോദ്യം ചെയ്യും മുമ്പാണ് മാറ്റം. കോട്ടയം െ്രെകം ബ്രാഞ്ചിലെ കെ.എം. സാബു മാത്യുവിനാണ് പകരം ചുമതല. കേസില്‍ ഇടപെടുന്നുവെന്ന സംശയത്തെ തുടര്‍ന്ന് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. രഞ്ജിത്തിനെ കോഴിക്കോട് ഡി.സി.ആര്‍.ബിയിലേക്ക് രണ്ടു ദിവസം മുമ്പ് മാറ്റിയിരുന്നു.
തിങ്കളാഴ്ചയാണ് വി.എം. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. അന്വേഷണം തുടങ്ങിയതോടെ കൂടുതല്‍ സി.പി.എം പ്രവര്‍ത്തകരുടെയും മുതിര്‍ന്ന നേതാക്കളുടെയും പേരുകള്‍ പുറത്തുവരാന്‍ തുടങ്ങി. കൊല്ലപ്പെട്ടവരുടെ കുടുംബം നല്‍കിയ മൊഴി പൂര്‍ണമായും രേഖപ്പെടുത്തിയത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. ഏഴു പ്രതികളെ കൂടാതെ 12 പേര്‍ക്കെതിരെ കൂടി കുടുംബം മൊഴിനല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























