Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഞെട്ടലോടെ പാക് സൈന്യം... അഭിനന്ദന്‍ അഭിമാനത്തോടെ രാജ്യത്തെത്തിയപ്പോള്‍ പാകിസ്ഥാനില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത; അഭിനന്ദനെന്ന് കരുതി പാക് പൈലറ്റിനോട് നാട്ടുകാര്‍ ചെയ്ത ക്രൂരത

02 MARCH 2019 10:32 AM IST
മലയാളി വാര്‍ത്ത

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് വരുന്നത്. എഫ് 16 വിമാനം പറത്തിയ പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി പാക് അധീന കശ്മീരിലെ നാട്ടുകാര്‍ മാരകമായി മര്‍ദിച്ച് കൊന്നു. വിങ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനാണ് സ്വന്തം നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ചത്. പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനും ഷഹാസും തമ്മില്‍ സമാനതകളേറെയന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഖാലിദ് ഉമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പാക് പൈലറ്റ് ഷഹാസ് ഉദ് ദിന്റെ മരണത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഷഹാസ് പറത്തിയ പാക് എഫ് 16 വിമാനം തകര്‍ന്ന വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഖാലിദ് ഉമര്‍ ആയിരുന്നു. ഷഹാസിന്റെ മരണവിവരങ്ങള്‍ ബന്ധുക്കളാണ് ഉമറിനെ അറിയിച്ചതെന്നാണ് വിവരം. തകര്‍ന്ന എഫ് 16 ല്‍ നിന്ന് രക്ഷപ്പെട്ട ഷഹാസ് പാക് അധീന കശ്മിരിെല ലാം വാലിയാണ് പാരാച്ചൂട്ടില്‍ ഇറങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റ് എന്ന് തെറ്റിദ്ധരിച്ച് നാട്ടുകാരെ തല്ലിചതയ്ക്കുകയായിരുന്നു. പാക് സൈനികനാണെന്ന് വ്യക്തമായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷഹാസ് മരിച്ചു.

രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്നും രണ്ടു ഇന്ത്യന്‍ പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്നും പാക് മേജര്‍ ജനറല്‍ ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ച പൈലറ്റ് ഷഹാസ് ആയിരിക്കാമെന്നാണ് സൂചന. ആകാശപോരില്‍ ഷഹാസ് പറത്തിയ എഫ് 16നെ വെടിവെച്ചിട്ടത്, മിഗ് 21 പറത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനാണ്. സൈനിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ഇരുവരും. രണ്ടും പേരും എയര്‍ മാര്‍ഷല്‍മാരുടെ മക്കള്‍. എയര്‍ മാര്‍ഷല്‍ വര്‍ധമാന്റെ മകനാണ് അഭിനന്ദന്‍ വര്‍ധമാന്‍. പാക് എയര്‍ മാര്‍ഷല്‍ വസീം ഉദ് ദിന്റെ മകനാണ് ഷഹാസ്.


അതേസമയം രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി അഭിനന്ദന്‍ വര്‍ധമാന്‍ ധീരതയോടെ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തിയിരിക്കുകയാണ്. മൂന്നു ദിവസം നീണ്ട കനത്ത ആശങ്കകള്‍ക്കൊടുവിലാണ് രാജ്യ സ്‌നേഹം ഏറ്റുവാങ്ങി അഭിനന്ദനെ പാക്കിസ്താന്‍ വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയ്ക്ക് കൈമാറിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റര്‍ ജെ.ടി. കുര്യനാണ് ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ സ്വീകരിച്ചത്. അഭിനന്ദനെ സ്വീകരിക്കാന്‍ മാതാപിതാക്കളും ബന്ധുക്കളും വ്യോമസേന ഉന്നതരും വാഗയില്‍ എത്തി. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി നിരവധി പേരാണ് ധീര പുത്രനെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയത്.

ഇന്ത്യന്‍ വ്യോമമേഖല അതിര്‍ത്തി മറികടന്ന് എത്തിയ പാക്കിസ്താന്റെ എഫ് 16 വിമാനം തുരത്തുന്നതിനിടെയാണ് മിഗ് 21 ബൈസണ്‍ പോര്‍വിമാനം തകര്‍ന്ന് യുദ്ധ വൈമാനികന്‍ അഭിനന്ദന്‍ പാക്ക് കസ്റ്റഡിയിലായത്. കൈമാറുന്നതിന്റെ ഭാഗമായി പ്രത്യേക വിമാനത്തിലാണ് റാവല്‍ പിണ്ടിയില്‍ നിന്നാണ് പാക്കിസ്താന്‍ അഭിനന്ദനെ ലാഹോറിലെത്തിച്ചത്. റെഡ്‌ക്രോസിന്റെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതോടെ അഭിനന്ദനെ കൈമാറ്റ രേഖയില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ഒപ്പുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ പരിശോധനകള്‍ക്കു ശേഷം റോഡു മാര്‍ഗമാണ് വാഗാ അതിര്‍ത്തിയിലേയ്ക്ക് എത്തിച്ചത്

വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നറിഞ്ഞതോടെ അഭിനന്ദന്‍ പാരഷൂട്ട് വഴിയാണ് പറന്നിറങ്ങിയത്. പാക്ക് അധീന കശ്മീരില്‍ നിലത്തിറങ്ങിയ അഭിനന്ദനെ പാക്ക് വ്യോമസേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ത്യപാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നതിനിടെ ഇന്ത്യന്‍ യുദ്ധ വൈമാനികന്‍ പാക്ക് പിടിയിലായത് കനത്ത ആശങ്കകള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് രണ്ടു ദിവസത്തെ കാത്തിരിപ്പിനിടെ വ്യാഴാഴ്ച പാക്ക് പാര്‍ലമെന്റില്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമാധാന സന്ദേശമായി ഇന്ത്യന്‍ വൈമാനികനെ വിട്ടയയ്ക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഔദ്യോഗികമായി സ്വീകരിച്ച ശേഷം വിങ് കമാന്‍ഡര്‍ അഭിനന്ദനെ റോഡ് മാര്‍ഗം അമൃത്സറില്‍ എത്തിച്ച ശേഷം വിമാന മാര്‍ഗം ന്യൂഡല്‍ഹിയിലേക്ക് കൊണ്ടു വരികയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends