Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വരും ദിവസങ്ങളിൽ കേരളത്തിൽ ചൂടുകൂടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്; പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ മാര്‍ച്ച് അഞ്ചിന് 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യത

02 MARCH 2019 08:48 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ വരുന്ന ഏതാനും ദിവസങ്ങളില്‍ വലിയ തോതില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ പെട്ടെന്ന് ചൂട് കൂടിയേക്കാമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടാനിടയുണ്ട്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ മാര്‍ച്ച് അഞ്ചിന് ശരാശരിയില്‍നിന്നും 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട് എന്നും അനുമാനമുണ്ട്.

മുന്നറിയിപ്പ് ഇപ്രകാരം

കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ ഉള്ള സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മോഡല്‍ അവലോകനങ്ങളില്‍ കാണുന്നു. നിലവിലെ അനുമാനപ്രകാരം കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടുതല്‍ ആയേക്കാം. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ 5-3-2019ന് ശരാശരിയില്‍നിന്നും 8 ഡിഗ്രീയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട് എന്നും നിലവിലെ അനുമാനം സൂചിപ്പിക്കുന്നു.

മോഡല്‍ അനുമാനങ്ങള്‍ അനുബന്ധമായി ചേര്‍ക്കുന്നു.

മേല്‍ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍ നിര്‍ദേശിക്കുന്നു.

പൊതുജനങ്ങള്‍ 11 AM മുതല്‍ 3PM വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക
രോഗങ്ങള്‍ ഉള്ളവര്‍ 11 AM മുതല്‍ 3PM വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക
പരമാവധി ശുദ്ധജലം കുടിക്കുക
അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.


സൂര്യാഘാത ലക്ഷണങ്ങൾ ഇങ്ങനെ...

സൂര്യാഘാതം മൂലം 104 ഡിഗ്രി കൂടുതൽ ശരീരോഷ്മാവ് ഉയരുക, ചർമം വരണ്ടു പോവുക, ശ്വസനപ്രക്രിയ സാവധാനം ആവുക, മാനസിക പിരിമുറുക്കം, തലവേദന, മസിൽപിടുത്തം എന്നിവ ഉണ്ടാകുക, കൃഷ്ണമണി വികസിക്കുകയും, ചുഴലി രോഗലക്ഷണങ്ങൾ, ബോധക്ഷയം എന്നിവ കാട്ടുക.

ചൂടിന്റെ ആധിക്യംമൂലം ക്ഷീണം, തളർച്ച, മസിൽപിടുത്തം, ഓർക്കാനം ഛർദ്ദി, കൂടിയ നാഡിമിടിപ്പ് അസാധാരണമായ വിയർപ്പ്, ബോധക്ഷയം, മൂത്രം കടുത്ത മഞ്ഞ നിറം ആകുക വയറിളക്കം എന്നീവയാണ് ലക്ഷണങ്ങൾ.

ആർക്കാണ് സൂര്യാഘാതം ഏൽക്കാൻ സാധ്യത കൂടുതൽ?

കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പർക്കം പുലർത്തുന്ന വ്യക്തികൾ. താഴെപ്പറയുന്ന വിഭാഗത്തിൽ വരുന്ന വ്യക്തികൾക്ക് പ്രത്യേക മുൻകരുതൽ എടുത്തിരിക്കണം.

കുട്ടികൾ, പ്രായമായവർ, വിവിധങ്ങളായ അസുഖമുള്ളവർ, രക്തക്കുഴൽ ചുരുങ്ങൽ, പ്രതിരോധശേഷിക്കുറവ്, പ്രമേഹം, ത്വക് രോഗം, ജന്മനാ സ്വേദഗ്രന്ഥികളുടെ അഭാവം ഉള്ളവർ, കർഷകതൊഴിലാളികൾ കെട്ടിട നിർമാണ തൊഴിലാളികൾ മറ്റു പുറംവാതിൽ ജോലികളിൽ ഏർപ്പെടുന്നവർ കായിക പ്രവർത്തനങ്ങളായ അത്ലറ്റിക്സ് ക്രിക്കറ്റ് സൈക്കിളിങ് എന്നിവയിൽ ഏർപ്പെടുന്നവർ.

പ്രധിരോധ മാർഗങ്ങൾ ഇങ്ങനെ...

കടുത്ത ചൂടിനോട് ദീർഘനേരം ശാരീരിക സമ്പർക്കം ഒഴിവാക്കുക, ശുദ്ധജലം ധാരാളം കുടിക്കുക, ദിവസത്തിൽ എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക ദ്രവ രൂപത്തിലുള്ള ആഹാര പദാർഥങ്ങൾ കഴിവാക്കുക. നിർജലീകരണം ഒഴിവാക്കുക, ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, നനഞ്ഞ തുണി പിഴിഞ്ഞ് ശരീരം തുടയ്ക്കുക, ശരീരം പൂർണമായി കാര്യക്ഷമമല്ലെങ്കിൽ ശാരീരിക അധ്വാനമുള്ള പ്രവൃത്തികളും ഒഴിവാക്കുക.

പുറംവാതിൽ പ്രവൃത്തികൾ ചെയ്യുമ്പോൾ ധാരാളം വെള്ളം കുടിക്കുക ഇതോടൊപ്പം ഇടക്കിടെ വിശ്രമിക്കുക. എല്ലാ പ്രവർത്തികളും ദിവസത്തിലെ ചൂടുകുറഞ്ഞ സമയം ക്രമീകരിക്കുക. ശാരീരിക അധ്വാനമുള്ള പ്രവർത്തികൾ ചെയ്യുന്നത് ഒഴിവാക്കുക, കാരണം നിർജലീകരണത്തിന് ഇത് കാരണമാകും.

സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാനായി കുട ഉപയോഗിക്കാം. സൺഗ്ലാസുകൾ കൂളിംഗ് ഗ്ലാസുകൾ ധരിക്കുന്നത് കണ്ണുകൾക്ക് ചൂടിൽ നിന്ന് സംരക്ഷണം നൽകും. വീട്ടിൽ വായുസഞ്ചാരം കൂടാൻ ജനാലകൾ തുറന്നിട്ട് ഉപയോഗിക്കുകയും ചെയ്യാം. പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക,

ഉടനടി ചെയ്യേണ്ടത്-

രോഗിയെ തറയിലോ കെട്ടിക്കിടക്കുക, ചൂടു കുറയ്ക്കാൻ സഹായിക്കുക, കാലുകൾ ഉയർത്തി വയ്ക്കുക, വെള്ളത്തിൽ നനച്ചു ദേഹത്ത് വെള്ളം ദ്രവരൂപത്തിലുള്ള ആഹാരം നൽകുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends