Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇമ്രാന്‍ഖാന്റെ വക്രബുദ്ധി... ലോകത്തിന് മുമ്പില്‍ നാണം കെട്ട പാകിസ്ഥാന്‍ പുതിയ തന്ത്രവുമായി രംഗത്ത്; ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ എക്കോ ടൂറിസം മേഖല നശിപ്പിച്ചു; ലോക മാധ്യമങ്ങളെ കൂട്ടുപിടിച്ച് പാകിസ്ഥാന്റെ നീക്കങ്ങള്‍ക്കെതിരെ കരുതലോടെ ഇന്ത്യ

03 MARCH 2019 09:55 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ വ്യോമാക്രമണം പാകിസ്ഥാനെ ശരിക്കും ഞെട്ടിച്ചിരുന്നു. പാക് റെഡാറുകളെപ്പോലും കബളിപ്പിച്ച് ബോംബിട്ട് സുരക്ഷിതമായി മടങ്ങിയ ഇന്ത്യന്‍ സൈന്യത്തിന്റെ മികവ് ലോകം അംഗീകരിച്ചതാണ്. മൂന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ത്തെന്ന തരത്തിലുള്ള വാര്‍ത്തയാണ് വന്നത്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ നിലപാടുമായി പാകിസ്ഥാന്‍ രംഗത്തെത്തുകയാണ്.

പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും ശക്തമായ തിരിച്ചടി നേരിട്ട പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരേ വ്യോമാക്രമണത്തിന്റെ പേരില്‍ ഐക്യരാഷ്ട്രസഭയെ സമീപിക്കാന്‍ ഒരുങ്ങൂന്നു. വ്യോമാക്രമണങ്ങളില്‍ വൈരുദ്ധ്യ റിപ്പോര്‍ട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളും പുറത്തുവിടുന്നത്.

ബലാകോട്ടേയിലെ ലഷ്‌ക്കര്‍ താവളത്തില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ എക്കോ ടൂറിസം കേന്ദ്രം ഇന്ത്യ തകര്‍ത്തെന്ന പരാതിയുമായി പാകിസ്താന്‍ യുഎന്നിനെ സമീപിക്കാനൊരുങ്ങുന്നതായി വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ്. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ പൈന്‍മരക്കാടുകള്‍ തകര്‍ന്നെന്നും ഒട്ടേറെ മരങ്ങള്‍ കടപുഴകി വീഴുകയും പിളര്‍ന്നു പോയതായും കാലാവസ്ഥാ വ്യതിയാന മന്ത്രി മാലിക് അമിന്‍ അസ്ലമിനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് പറയുന്നത്. വടക്കന്‍ പാകിസ്താനി നഗരമായ ബലാകോട്ടേയിലെ ജെയ്‌ഷെ ഇ മുഹമ്മദ് ഉള്‍പ്പെടെയുള്ള തീവ്രവാദി പരിശീലന കേന്ദ്രമായ മലകളും കാടുകളും നിറഞ്ഞ പ്രദേശത്ത് ഇന്ത്യന്‍ വ്യോമസേന ചൊവ്വാഴ്ച വന്‍ ആക്രമണമാണ് നടത്തിയത്.

നൂറുകണക്കിന് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ പാകിസ്താന്‍ നിഷേധിച്ചിട്ടുണ്ട്. ബോംബാക്രമണം നടന്ന പ്രദേശത്ത് ഒരാള്‍ പോലും കൊല്ലപ്പെട്ടില്ലെന്ന് പാകിസ്താന്‍ പറയുന്നു. ഇന്ത്യന്‍ ജെറ്റുകള്‍ ബോംബിട്ട് തകര്‍ത്തത് റിസര്‍വ് വനമാണെന്നും വ്യോമാക്രമണം ഇവിടെ ഉണ്ടാക്കിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിച്ചു വരികയാണെന്നുമാണ് അസ്ലം പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആയിരിക്കും യുഎന്നില്‍ പരാതി നല്‍കുക. അനേകം പൈന്‍ മരങ്ങള്‍ വീണെന്നും ഗുരുതരമായ പാരിസ്ഥിതിക നാശം സംഭവിച്ചതായും ഇത് പാരിസ്ഥിതിക തീവ്രവാദമാണെന്നുമാണ് അസഌത്ത ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പറയുന്നത്. ഒരു രാജ്യം മറ്റൊരു രാജ്യത്തിന്റെ പരിസ്ഥിതിയെ നശിപ്പിക്കാന്‍ പാടില്ലെന്ന യുഎന്നിന്റെ അന്താരാഷ്ട്ര നിയമത്തെ പിടിച്ചാണ് പാകിസ്താന്‍ എത്തുന്നത്.

നേരത്തേ ഇന്ത്യ പാകിസ്താനിലെ തീവ്രവാദി കേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വൈരുദ്ധ്യമായ റിപ്പോര്‍ട്ടുകള്‍ ആയിരുന്നു പുറത്തുവിട്ടത്. അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസും ദി ഗാര്‍ഡിയനും ഗള്‍ഫ് ന്യൂസും അല്‍ ജസീറയുമെല്ലാം പാകിസ്താനില്‍ ഇന്ത്യയ്ക്ക് കാര്യമായ നാശനഷ്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയിച്ചായിരുന്നു വാര്‍ത്തകള്‍ പുറത്തുവിട്ടത്. തീവ്രവാദി ക്യാമ്പുകള്‍ തകര്‍ത്തുവെന്ന ഇന്ത്യയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് പോലും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ പറയും പോലെ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും തീവ്രവാദി ക്യാമ്പുകള്‍ തകര്‍ത്തിട്ടില്ലെന്നും അവിടെ നിലവില്‍ ക്യാമ്പുകള്‍ ഒന്നും തന്നെയില്ലെന്നുമാണ് അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ജെയ്ഷ് ഇ മുഹമ്മദിന്റെ കീഴിലുള്ള മദ്രസ്സയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ മലമുകളിലും സമീപത്തെ ഗോതമ്പു പാടത്തുമാണ് ബലാക്കോട്ടേയില്‍ സ്‌ഫോടനം നടന്നതെന്നും ആളപായം ഉണ്ടായിട്ടില്ലെന്നായിരുന്നു അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്. ആളില്ലാത്ത കാട്ടു പ്രദേശമായ ഇവിടെ ചില മരങ്ങള്‍ക്ക് കേടുപാടു സംഭവിക്കുകയും പാറക്കൂട്ടം ചിതറിപ്പോകുകയും ബോംബ് വീണിടം കുഴിയുകയും മറ്റും ചെയ്‌തെന്ന് അല്‍ ജസീറ പറഞ്ഞു.

തീവ്രവാദ ഗ്രൂപ്പിന്റെ പരിശീലനകേന്ദ്രം തകര്‍ത്തുവെന്ന വാദം തെറ്റാണെന്നായിരുന്നു ഗള്‍ഫ് ന്യൂസും പറഞ്ഞത്. രാത്രിയില്‍ പൊട്ടിത്തെറിയുടെ ശബ്ദങ്ങള്‍ കേട്ട് പ്രദേശവാസികള്‍ ഞെട്ടി ഉണര്‍ന്നതായും നാലു ബോംബുകള്‍ വീഴുന്ന ശബ്ദം കേട്ടെന്നുമാണ് നാട്ടുകാരെ ഉദ്ധരിച്ച് ഗള്‍ഫ്‌ന്യൂസ് പറഞ്ഞത്. ഒരാള്‍ക്ക് മാത്രമേ പരുക്കുള്ളൂവെന്നും ആളപായമില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞതായും ഇവരുടെ റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യ ആക്രമണം നടത്തിയതായി പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരും പ്രദേശവാസികളും സാക്ഷ്യപ്പെടുത്തിയതായാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. ടൗണില്‍ നിന്നും അല്പം ദൂരെയുള്ള ഒരു മലപ്രദേശത്ത് ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ട്. എങ്കിലും വലിയ രീതിയിലുള്ള അപകടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നത്.

അതേസമയം ഇതൊന്നും ഇന്ത്യന്‍ ജനതയോ ലോക ജനതയോ വിശ്വസിക്കുന്നില്ല. ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയുടെ കരുത്ത് തന്നെയാണ് വ്യോമാക്രമണം. ഭീകരാക്രണണം നിര്‍ത്താനുള്ള ശക്തമായ താക്കീത് തന്നെയാണ് ഇത്.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends