Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അഭിമാന പോരാട്ടമായി പത്തനംതിട്ട.... വീണ ജോര്‍ജ് എംഎല്‍എയെ പത്തനംതിട്ടയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെ; ശബരിമലയുടെ പേരില്‍ ഭക്തരുടെ വോട്ട് കിട്ടില്ലെന്ന് വരുമ്പോള്‍ ക്രിസ്ത്യന്‍ സമുദായത്തിന്റെ വോട്ട് ഉറപ്പിച്ച് ജയിക്കുക ലക്ഷ്യം

08 MARCH 2019 12:18 PM IST
മലയാളി വാര്‍ത്ത

ഇത്തവണ തീ പാറുന്ന മത്സരം ഉണ്ടാകുന്ന മണ്ഡലങ്ങളില്‍ പ്രധാനമാണ് പത്തനംതിട്ട. ശബരിമല വിഷയം കത്തി നില്‍ക്കുന്ന പത്തനംതിട്ടയില്‍ അപ്രതീക്ഷിത സാഹചര്യമായതിനാലാണ് നിലവിലെ എംഎല്‍എയായ വീണ ജോര്‍ജിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പന്തളവും ശബരിമലയും അയ്യപ്പന്റെ പൂങ്കാവനവും എല്ലാം നിലനില്‍ക്കുന്ന പത്തനംതിട്ട നിയോജക മണ്ഡലം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാകുകയാണ്. ഭക്തര്‍ അനുഭവിച്ച വിഷമത്തില്‍ വോട്ടിലൂടെ മറുപടി നല്‍കുമെന്നാണ് ശബരിമല കര്‍മ്മസമിതി പറഞ്ഞത്. എന്നാല്‍ അതേ വോട്ടിലൂടെ പത്തനംതിട്ട പിടിച്ചടുക്കി പ്രതികാരം വീട്ടാനാണ് വീണാജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. ശബരിമല പ്രതിഷേധത്തോടെ ഭക്തരുടെ വോട്ട് സിപിഎമ്മിന് കിട്ടില്ലെന്നുറപ്പാണ്. അത് ബിജെപിയ്ക്കും കോണ്‍ഗ്രസിനും ചിതറിപ്പോകും. അപ്പോള്‍ വന്‍ സ്വാധീനമുള്ള ക്രിസ്ത്യന്‍ സമുദായത്തെ ഒപ്പം കൂട്ടാനാണ് ജനകീയയായ വീണയെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. മാത്രവുമല്ല സ്ത്രീകളുടെ പേരിലാണല്ലോ ശബരിമല വിഷയമുണ്ടായത്. അതിനാല്‍ തന്നെ ഒരു സ്ത്രീയെ നിര്‍ത്തി അയ്യപ്പന്റെ മണ്ണില്‍ ജയിപ്പിക്കുക എന്ന തന്ത്രം കൂടി സിപിഎമ്മിനുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായാണ് മാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജ് ആറന്മുള മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ഥിയായത്. 7646 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വീണ ജോര്‍ജ് ആറന്മുളയില്‍ വിജയിച്ചത്. വീണയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ ഘടകകക്ഷികളില്‍ അസ്വാരസ്യമുണ്ടാക്കിയിരുന്നു.

പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച മണ്ഡലം കൂടിയാണ് പത്തനംതിട്ട. അതെ സമയം, ശബരിമല വിഷയം മുന്‍ നിര്‍ത്തി ബിജെപിയും വിജയസാധ്യത പ്രഖ്യാപിച്ചിട്ടുള്ള മണ്ഡലമാണ് പത്തനംതിട്ട. അഞ്ച് എ പ്ലസ് മണ്ഡലങ്ങളിലാണ് ബിജെപി വിജയസാധ്യത കല്‍പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആന്റോ ആന്റണിയെ തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.


മാധ്യമ പ്രവര്‍ത്തക എന്ന നിലയിലാണ് വീണ ജോര്‍ജ് ശ്രദ്ധേയമായത്. കേരളത്തില്‍ ഒരു വാര്‍ത്താ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിത കൂടിയാണ് വീണ . കൊച്ചിന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ഉമടസ്ഥതയില്‍ തുടങ്ങിയ ടിവി ന്യൂ എന്ന ചാനലിലൂടെയാണ്, വീണ ഈ സ്ഥാനത്തെത്തുന്നത്. കൈരളി ചാനലിലൂടെയാണ് വീണ ടെലിവിഷന്‍ ജേണലിസം ആരംഭിച്ചത്. തുടര്‍ന്ന് ഇന്ത്യാവിഷന്‍ ചാനലിന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ വരെയായി ഉയര്‍ന്നു. റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങിയപ്പോള്‍ മുതല്‍ അവിടെയും വാര്‍ത്താവതാരകയായി വീണ ഉണ്ടായിരുന്നു. അവിടെ നിന്നു മനോരമ ന്യൂസിലേക്കു ചുവടുമാറ്റിയ വീണ ടിവി ന്യൂ തുടങ്ങിയപ്പോള്‍ അതിന്റെ അമരക്കാരിയായി എത്തുകയായിരുന്നു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഐ(എം) പാനലില്‍ മത്സരിച്ചു വിജയിച്ചു. കേരളത്തിലെ ദൃശ്യ മാദ്ധ്യമ രംഗത്ത് വാര്‍ത്ത അവതരണത്തിലും വിശകലനത്തിലും വ്യത്യസ്ത മാനങ്ങള്‍ നല്‍കിയ വ്യക്തിയാണു വീണ ജോര്‍ജ്ജ്.

പത്തനംതിട്ട കുമ്പഴവടക്കിലാണു വീണ ജോര്‍ജ്ജ് ജനിച്ചത്.തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും നേടി.കൈരളി ടി.വി.,മനോരമ ന്യൂസ് ചാനലുകളില്‍ വാര്‍ത്ത അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.2016 നിയമസഭ തിരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായത്.

മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ് പ്രവര്‍ത്തിക്കാത്ത കണ്ണി 2011ലെ മികച്ച ടെലിവിഷന്‍ അവതരണത്തിനുള്ള പുരസ്‌കാരം പ്രവര്‍ത്തിക്കാത്ത കണ്ണി ഏഷ്യവിഷന്‍ വാര്‍ത്താ വിശകലനത്തിനുള്ള പുരസ്‌കാരം പ്രവര്‍ത്തിക്കാത്ത കണ്ണിപ മികച്ച വാര്‍ത്താ അവതരണത്തിനുള്ള '2010ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രവര്‍ത്തിക്കാത്ത കണ്ണി നീലേശ്വരം സുരേന്ദ്രന്‍ സ്മാരക പുരസ്‌ക്കാരം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മികച്ച വാര്‍ത്താവതാരക എന്നീ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.

വീണ ജോര്‍ജ് സ്ഥാനാര്‍ത്ഥിയായതോടെ കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥി ആരെന്നുളള ആകാംക്ഷയിലാണ് അയ്യപ്പ ഭക്തര്‍. അതിനിടെ പിസി ജോര്‍ജും മത്സരിക്കുമെന്നാണ് അറിയുന്നത്. ഇങ്ങനെ കുഴഞ്ഞ് മറിയുന്ന ആലപ്പുഴയില്‍ എന്തായാലും ജയിക്കേണ്ട അവസ്ഥയിലാണ് സിപിഎമ്മിനും ബിജെപിയ്ക്കും കോണ്‍ഗ്രസിനുമുള്ളത്. കാത്തിരുന്ന് കാണാം... 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends