Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

രമയ്ക്ക് മുന്നില്‍ വിയര്‍ത്ത് ജയരാജന്‍; വടകരയില്‍ യു ഡി എഫിന് വേണ്ടി രമയിറങ്ങിയാല്‍ സി പി എം വിയര്‍ക്കും; ഉറ്റുനോക്കി രാഷ്ട്രീയ കേരളം

08 MARCH 2019 11:36 AM IST
മലയാളി വാര്‍ത്ത

വടകരയില്‍ ജയരാജനെ രമ പൂട്ടുമോ ? യു ഡി എഫിന് വേണ്ടി രമയിറങ്ങിയാല്‍ സി പി എം വിയര്‍ക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പി. ജയരാജന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഏറ്റവും ശ്രദ്ധേയമാകുന്ന മണ്ഡലമായി മാറുകയാണ് വടകര. യു.ഡി.എഫ് സ്ഥാാര്‍ഥി ആരായാലും പ്രചാരണം മുഴുവന്‍ പി.ജയരാജനെന്ന സിപിഎമ്മിന്റെ ഏറ്റവും ശക്തനായ ജില്ലാ സെക്രട്ടറിയെ കേന്ദ്രീകരിച്ചാവും. പി. സതീദേവി വടകരയില്‍ മല്‍സരിച്ചപ്പോള്‍ പ്രചാരണ കമ്മിറ്റി ചെയര്‍മാനായിരുന്നു പി. ജയരാജന്‍. അതുവഴി വടകര മണ്ഡലത്തിലെ ഓരോ മുക്കുംമൂലയും ജയരാജന് മനപാഠവുമാണ്.

പാര്‍ട്ടി സംവിധാനത്തെ എണ്ണയിട്ട യന്ത്രം കണക്കെ പ്രവര്‍ത്തിപ്പിക്കാന്‍ ഇതു സഹായമാകും. എന്നാല്‍ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സ്ഥാനാര്‍ഥിത്വത്തിലേക്ക് മാറുമ്പോള്‍ പ്രതിസന്ധികളും വെല്ലുവിളികളും ഏറെയാണ്. അത് മറികടക്കാന്‍ ജയരാജനാകുമോ. ഷുക്കൂര്‍, വധക്കേസില്‍ ആരോപണവിധേനായ ആളെന്നത് എതിരാകളുടെ പ്രചാരണത്തിന്റെ കുന്തമുനയാകും. ടി.പി ചന്ദ്രശേഖരന്‍ വധത്തിലും ആര്‍.എം.പി ജയരാജനെതിരെ ആരോപണ സമുന്നയിച്ചിരുന്നു. ഇതും പ്രചാരണരംഗത്ത് മുഴങ്ങികേള്‍ക്കും. ഇതു കൃത്യമായി അറിയുന്നതിനാലാണ് അക്രമരാഷ്ട്രീയമെന്ന പ്രചാരണത്തെ മറികടക്കുമെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ ഒരു മുഴം മുമ്പേ എറിയുന്നത്. ആര്‍.എം.പി നേടുന്ന വോട്ടുകള്‍ അടുത്തിടെ മുന്നണിയിലെത്തിയ എല്‍.ജെ.ഡിയെ കൊണ്ടുമറികടക്കാമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. അതേ സമയം മണ്ഡലത്തില്‍ വ്യാപിച്ചുകിടക്കുന്ന മുസ്‌ലിം വോട്ടുകള്‍ ജയരാജനു തുണയാകുമോയെന്നതും കണ്ടറിയണം. കഴിഞ്ഞതവണ എ.എന്‍ ഷംസീറിന്റെ സ്ഥാനാര്‍ഥിത്വം വഴി ഈ വോട്ടുകളില്‍ നല്ലശതമാനം നേടായെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തിയിരുന്നതാണ്.

സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. എന്തായാലും പ്രചാരണം മുഴുവന്‍ സ്ഥാനാര്‍ഥിയിലേക്ക് മാത്രമായി ചുരുങ്ങുന്നത് മറികടക്കാന്‍ സി.പി.എം നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും. എത്ര വിയര്‍പ്പൊഴുക്കിയാലും രമയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ജയരാജനാകുമോ, ആര്‍.എം.പി സിപിഎമ്മിനെ വെട്ടുമോ അതിനായി ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends