മാവോയിസ്റ്റുകളുടെ കയ്യില്‍ തോക്കുണ്ടായിരുന്നില്ല; പൊലീസ് വെടിവയ്പ്പ് ഏകപക്ഷീയമായായിരുന്നു; കൊല്ലാന്‍ വേണ്ടി തന്നെയാണ് വെടിവെച്ചത്; മാവോയിസ്റ്റ് കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഉറച്ച് ഗ്രൊ വാസു

വയനാട് ലക്കിടി വൈത്തിരിയിൽ പോലീസ് -മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീലിനെ വെടിയുതീർത്ത നടപടിയിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഗ്രൊ വാസു.
പൊലീസ് കൊല്ലാന്‍ വേണ്ടി വെടിവയ്ക്കുകയായിരുന്നുവെന്ന് ഗ്രൊ വാസു ആരോപിച്ചു.സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തര്‍ക്ക് തുടക്കം മുതലെ ഉണ്ടായിരുന്ന ആശങ്കയും സംശയവുമാണ് റിസോര്‍ട്ട് ജീവനക്കാരുടെ വെളിപ്പെടുത്തലിലൂടെ ചുരുളഴിഞ്ഞത്.
മാവോയിസ്റ്റുകള്‍ പോയത് സംഭവാനയ്ക്കാണ്. പാവപ്പെട്ട ആദിവാസികളെ അല്ല കാശിന് വേണ്ടി സമീപിച്ചതെന്നും ഗ്രൊ വാസു ഓര്‍മ്മിപ്പിക്കുന്നു. മാവോയിസ്റ്റുകളുടെ കയ്യില്‍ തോക്കുണ്ടായിരുന്നില്ല. പൊലീസ് വെടിവയ്പ്പ് ഏകപക്ഷീയമായായിരുന്നു എന്നും കൊലപാതകം ആയിരുന്നില്ല ലക്ഷ്യമെങ്കില്‍ അരയ്ക്ക് താഴെ വെടിവയ്ക്കാമായിരുന്നില്ലേ എന്നുമാണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ഗ്രൊ വാസു ചോദിച്ചു .
കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത നടപടിയാണ് വയനാട്ടിലുണ്ടായതെന്നും ഗ്രൊ വാസു ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്നും ഗ്രൊ വാസു വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























