നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോകലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്... പെൺകുട്ടിയുടെ കാമുകൻ സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി ഓച്ചിറ മേമന തെക്ക് കന്നിട്ടയില്‍ നവാസിന്റെ മകന്‍ മുഹമ്മദ് റോഷനും സംഘവും ബംഗളുരുവിലെന്നു സൂചന; സംഭവത്തില്‍ സംസ്‌ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

രാജസ്‌ഥാന്‍ സ്വദേശികളായ മാതാപിതാക്കളെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംസ്‌ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പ്രതികളെ എത്രയും വേഗം അറസ്‌റ്റ് ചെയ്യണമെന്നും കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദീകരിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും വനിതാ കമ്മിഷന്‍ അംഗം അഡ്വ. എം.എസ്. താര കൊല്ലം ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. അതേസമയം ഓച്ചിറയില്‍നിന്നു രാജസ്‌ഥാന്‍ സ്വദേശികളുടെ പതിനാലുകാരിയായ മകളെ തട്ടിക്കൊണ്ടുപോയത് സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി ഓച്ചിറ മേമന തെക്ക് കന്നിട്ടയില്‍ നവാസിന്റെ മകന്‍ മുഹമ്മദ് റോഷ(20)നും സംഘവും.
റോഷന്‍ പെണ്‍കുട്ടിയുമായി ബംഗളുരുവിലേക്ക് കടന്നുവെന്നാണ് പോലീസ് പറയുന്നത്. തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഓച്ചിറ സ്വദേശികളായ അനന്തു(20), വിപിന്‍(20) എന്നിവര്‍ അറസ്‌റ്റിലായി. ഇവര്‍ എറണാകുളം റെയില്‍വേ സ്‌റ്റേഷന്‍ വരെ പെണ്‍കുട്ടിയ്‌ക്കും കാമുകനായ റോഷനുമൊപ്പമുണ്ടായിരുന്നു എന്നാണ് പോലീസ് നല്‍കിയ വിവരം.
ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരാണ് പിടിയിലായതിന് പിന്നാലെയാണ് ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലാകുന്നത്. പെണ്‍കുട്ടിയുമായി പ്രതി ബംഗളൂരുവിലേക്ക് കടന്നുവെന്നാണ് പോലീസ് പറയുന്നത്.
നാട്ടുകാരായ ചിലര്‍ മകളെ ഉപദ്രവിക്കാറുണ്ടെന്ന് വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കായംകുളത്തുനിന്നു കണ്ടെത്തിയിരുന്നു. തിങ്കളാഴ്‌ച രാത്രിയാണ് താമസസ്‌ഥലത്ത് അതിക്രമിച്ച് കയറിയ നാലംഗ സംഘം മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഓച്ചിറ വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്‌റ്റര്‍ ഓഫ് പാരീസ് വിഗ്രഹങ്ങളുമായി വഴിയോരക്കച്ചവടം നടത്തിയിരുന്നവരാണ് രാജസ്‌ഥാന്‍ ദമ്പതികൾ.
https://www.facebook.com/Malayalivartha