മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള ദേശീയ യോഗ്യത പരീക്ഷ ഇന്ന്, 15 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയെഴുതുന്നത്

മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള ദേശീയ യോഗ്യത പരീക്ഷ ഇന്ന്. രാജ്യമെമ്പാടും 15 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയെഴുതുന്നത്. കേരളത്തില്‍ ഒരു ലക്ഷത്തോളം പേര്‍ പരീക്ഷ എഴുതും. ഉച്ചക്ക് രണ്ട് മണിക്കാണ് പരീക്ഷ. രാജ്യത്തെ 154 നഗരങ്ങളില്‍ 15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ലക്ഷം പേരാണ് ഇത്തവണ കൂടുതല്‍ കേരളത്തില്‍ വിവിധ ജില്ലകളിലായി 96,.535 പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്.
വിദ്യാര്‍ഥികള്‍ ഒന്നരക്കുള്ളില്‍ ഹാളില്‍ പ്രവേശിക്കണം. ദേശീയ പരീക്ഷ ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും കൈവശം വെക്കണം. ഡ്രസ് കോഡ് നിര്‍ബന്ധമായും പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
അരക്കൈ വസ്ത്രങ്ങള്‍, ഹീല്‍ കുറഞ്ഞ ചെരുപ്പുകള്‍ എന്നിവയെ ധരിക്കാവൂ. വാച്ച്, ബ്രേസ്‌ലെറ്റ്, തൊപ്പി തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള കണ്ണടയാകാം എന്നാല്‍ സണ്‍ ഗ്ലീസിന് വിലക്കുണ്ട്.
മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരമുള്ള ശിരോ വസ്ത്രമാകാം എന്നാല്‍ ഇവ ധരിക്കുന്നവര്‍ പരിശോധനക്കായി 12.30 ഹാളില്‍ എത്തണം. ജൂണ്‍ 5നാകും ഫലം പ്രസിദ്ധീകരിക്കുക. ഫോണി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷയിലെ പരീക്ഷ മാറ്റിവെച്ചു. ഫോണി ചുഴലിക്കാറ്റ് ദുരിതം വിതച്ച ഒഡിഷയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൂടി അപേക്ഷ പരിഗണിച്ചാണ് പരീക്ഷ മാറ്റിവെച്ചത്.
https://www.facebook.com/Malayalivartha


























