Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരിച്ചാലും മരിക്കാത്ത ഓര്‍മ്മകള്‍... നമ്പി നാരായണനെ ചാരക്കേസില്‍ വേട്ടയാടിയ എല്ലാവരേയും കുടുക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്; നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയ 50 ലക്ഷം രൂപ ഇവരില്‍നിന്ന് ഈടാക്കാന്‍ ശിപാര്‍ശ 

05 MAY 2019 09:53 AM IST
മലയാളി വാര്‍ത്ത

ചാരക്കേസിന്റെ പേരില്‍ ഒരു ജീവിതം വേട്ടയാടപ്പെട്ട ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്‍. എല്ലാം കഴിഞ്ഞ് കുറ്റവിമുക്തനാക്കിയപ്പോള്‍ രാജ്യം തന്നെ അദ്ദേഹത്തെ ആദരിച്ചു. അവസാനം ചാരക്കേസില്‍ വേട്ടയാടിയ ഭരണാധികാരികളും പോലീസ് ഉദ്യോഗസ്ഥരുമടക്കം എല്ലാവര്‍ക്കുമെതിരേ നിയമ നടപടിയെടുക്കണമെന്നു സര്‍ക്കാരിനു നിയമോപദേശം ലഭിച്ചു. 

നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയ 50 ലക്ഷം രൂപ ഇവരില്‍നിന്ന് ഈടാക്കാന്‍ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിന്റെ ശിപാര്‍ശ സര്‍ക്കാരിനു കൈമാറിയതായി സൂചന. അടിയന്തര നടപടിക്കു ഇതോടെ തുടക്കമാകും.

ചാരക്കേസ് അന്വേഷണത്തില്‍ നമ്പി നാരായണനെയും മറ്റും കുടുക്കിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനും നടപടി നിര്‍ദേശിക്കാനും സുപ്രീം കോടതി ജുഡീഷ്യല്‍ കമ്മിറ്റിയെ നിയോഗിച്ചിരിക്കെയാണ് പുതിയ വഴിത്തിരിവ്. നഷ്ടപരിഹാരത്തുക ഉദ്യോഗസ്ഥരില്‍നിന്ന് എപ്രകാരം ഈടാക്കണമെന്നു നിര്‍ദേശിക്കാന്‍ മന്ത്രിസഭായോഗം നിയമസെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. 

നഷ്ടപരിഹാരമായി നല്‍കിയ പണം മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്.പിമാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍, പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍, അന്നത്തെ ആഭ്യന്തര സെക്രട്ടറി, ക്രൈംബ്രാഞ്ച് മേധാവി, നമ്പി നാരായണനെതിരേ കോടതിയിയെ സമീപിച്ചവര്‍, ചാരവൃത്തിക്കു തെളിവില്ലെന്ന സി.ബി.ഐയുടെ കണ്ടെത്തല്‍ മറികടന്ന് പോലീസിന്റെ പുനരന്വേഷണത്തിനു വിജ്ഞാപനമിറക്കിയ ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നാണ് ഈടാക്കേണ്ടതെന്നു നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. നമ്പി നാരായണനു ജോലിയും ജീവിതവും പണവും മാന്യതയുമെല്ലാം നഷ്ടപ്പെട്ടെന്നു വ്യക്തമാക്കിയാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അദ്ദേഹത്തെ കുടുക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി നിര്‍ദേശിക്കാനും സുപ്രീം കോടതി കഴിഞ്ഞ സെപ്റ്റംബറില്‍ ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. പുനരന്വേഷണത്തിനുള്ള വിജ്ഞാപനത്തെ ദുരുദ്ദേശ്യപരം എന്നാണു സുപ്രീം കോടതി നേരത്തേ വിമര്‍ശിച്ചത്.

നമ്പി നാരായണന്‍ നേരിട്ട പീഡനത്തിന് പ്രവൃത്തികളുടെ പേരിലാണു കേസെടുക്കേണ്ടതെന്നു നിയമ സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. നഷ്ടപരിഹാരമായി ഖജനാവില്‍നിന്നു നല്‍കിയ പണം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. 

ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട കെ. ചന്ദ്രശേഖര്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കുകയും ആറു പ്രതികള്‍ക്ക് ഓരോ ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയും ചെയ്തിട്ടും കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ തയാറാകാതെ ഉത്തരവുകളിറക്കി കേസ് വഴിതിരിച്ചുവിടുകയാണുണ്ടായതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസന്വേഷിച്ച കേരളാ പോലീസ് പ്രത്യേക സംഘത്തിനു നേതൃത്വം നല്‍കിയ അന്നത്തെ െ്രെകം ഡി.ഐ.ജി. സിബി മാത്യൂസ്, ഡിവൈ.എസ്.പി: കെ.കെ. ജോഷ്വ, സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ എസ്. വിജയന്‍ എന്നിവരും മറ്റ് അംഗങ്ങളും. ജസ്റ്റിസ് ജയിന്‍ കമ്മിറ്റി മറ്റാരെയെങ്കിലും കുറ്റക്കാരായി കണ്ടുപിടിക്കുകയാണെങ്കില്‍ അവരും ഉള്‍പ്പെടുമെന്നാണ് നിയമസെക്രട്ടറി പറയുന്നത്. 

ആരോപണം തെറ്റെന്ന സി.ബി.ഐ. റിപ്പോര്‍ട്ട് തള്ളി പുനരന്വേഷണത്തിന് 1996 ജൂണ്‍ 27നു വിജ്ഞാപനമിറക്കിയ ഉദ്യോഗസ്ഥരും ഭരണാധികാരികളും. 

നഷ്ടപരിഹാരം നല്‍കാനുള്ള കോടതിയുത്തരവ് വളച്ചൊടിച്ച് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് 2011 ജൂണ്‍ ആറിനു തീരുമാനമെടുത്തവരും അതനുസരിച്ച് ഉത്തരവിട്ടവരും. തന്നെ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രതികള്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (7 minutes ago)

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (8 minutes ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (16 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (18 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (20 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (23 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (24 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (31 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (40 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (52 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (1 hour ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (2 hours ago)

Malayali Vartha Recommends