Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവനു ഭീഷണി.... വന്‍ സുരക്ഷയുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മാത്രം എന്തിനിങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നു? മാരകായുധങ്ങളുമായി അക്രമികള്‍ക്കു മുഖ്യമന്ത്രിയെ സമീപിക്കാവുന്ന സാഹചര്യം ഡല്‍ഹി പോലീസ് ഒരുക്കുന്നുവോ? 

05 MAY 2019 10:44 AM IST
മലയാളി വാര്‍ത്ത

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നേരെ നിരന്തര ആക്രമണമാണ് ഉണ്ടാകുന്നത്. ഇത് ആക്രമണമാണെന്നും പബ്ലിസിറ്റി സ്റ്റണ്ടാണെന്നും വാദങ്ങള്‍ ഉയരുമ്പോഴും ഒരു മുഖ്യമന്ത്രിയെ ഇത്രയും നിസാരമായി ആക്രമിക്കാന്‍ പറ്റുമോയെന്ന ചോദ്യം ബാക്കിയാകുന്നു. മറ്റൊരു മുഖ്യമന്ത്രിയ്ക്കും ഈയൊരു അവസ്ഥ നേരിടുന്നുമില്ല. കനത്ത സുരക്ഷയുള്ള ഈ മുഖ്യമന്ത്രി മാത്രം എങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നു. 
അതേസമയം ഈ ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി. അക്രമിക്ക് തടസം കൂടാതെ അദ്ദേഹത്തിനു സമീപമെത്താന്‍ കഴിഞ്ഞതാണ് എ.എ.പി. നേതാക്കളെ പ്രകോപിപ്പിക്കുന്നത്. മാരകായുധങ്ങളുമായി അക്രമികള്‍ക്കു മുഖ്യമന്ത്രിയെ സമീപിക്കാവുന്ന സാഹചര്യമാണു ഡല്‍ഹി പോലീസ് ഒരുക്കുന്നതെന്ന് എ.എ.പി. വ്യക്തമാക്കി. എതിര്‍ കക്ഷികളുടെ അസഹിഷ്ണുതയാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണു കെജ്‌രിവാളിന്റെ നിലപാട്. പൊതുഇടങ്ങില്‍ പലവട്ടം ആക്രമണം നേരിട്ട ചരിത്രം കെജ്‌രിവാളിനുണ്ട്. ഇക്കാര്യം പോലീസ് ഗൗരവത്തോടെ കണ്ടിട്ടില്ലെന്നാണ് ആരോപണം. 

ആം ആദ്മി പാര്‍ട്ടിയുണ്ടാക്കിയതിനു പിന്നാലെയായിരുന്നു കെജ്‌രിവാളിനു നേരെയുള്ള ആദ്യ ആക്രമണം. 2012 ലാണ് അദ്ദേഹം എ.എ.പി. സ്ഥാപിച്ചത്. 2013 ല്‍ പത്രസമ്മേളനം നടത്തുമ്പോഴുണ്ടായ ആക്രമണം ദേശീയ ശ്രദ്ധ നേടി. അണ്ണാ ഹസാരെയുടെ അനുയായി എന്ന് അവകാശപ്പെട്ട നചികേത വഗ്രേക്കര്‍ കെജ്‌രിവാളിനു നേരെ മഷിയെറിയുകയായിരുന്നു. 2014 ല്‍ നരേന്ദ്ര മോഡിക്കെതിരേ വാരാണസിയില്‍ മത്സരിക്കുമ്പോഴായിരുന്നു അടുത്ത ആക്രമണം. അദ്ദേഹത്തിനും അനുയായികള്‍ക്കും നേരെ മുട്ടയെറിയുകയായിരുന്നു. മാസങ്ങള്‍ക്കുശേഷം അണ്ണാ ഹസാരെ അനുഭാവി എന്നു അവകാശപ്പെട്ട ഒരാള്‍ കെജ്‌രിവാളിന്റെ ജീപ്പില്‍ കയറി അദ്ദേഹത്തിന്റെ കഴുത്തില്‍ ആഞ്ഞടിച്ചു. 

അതേ വര്‍ഷം ഏപ്രിലില്‍ ഡല്‍ഹി സുല്‍ത്താന്‍പുരി മേഖലയില്‍വച്ച് അദ്ദേഹത്തിന് ഒരു ഓട്ടോറിക്ഷ െ്രെഡവറുടെ മര്‍ദനമേറ്റു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് റോഡ്‌ഷോയ്ക്കിടെ ഒരു യുവാവ് അദ്ദേഹത്തെ മര്‍ദിക്കാന്‍ ശ്രമിച്ചതും വാര്‍ത്തയായി. 2016 ല്‍ പഞ്ചാബില്‍ വച്ചായിരുന്നു അടുത്ത ആക്രമണം. ഇരുമ്പു ദണ്ഡുകളുമായി എത്തിയ സംഘം ലുധിയാനയില്‍വച്ച് അദ്ദേഹത്തിന്റെ കാറിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. അതേ വര്‍ഷം തന്നെ ഡല്‍ഹിയിലെ വാഹന നിയന്ത്രണത്തില്‍ പ്രതിഷധിച്ച് ആം ആദ്മി സേനാ പ്രവര്‍ത്തകന്‍ വേദ്പ്രകാശ് അദ്ദേഹത്തിനു നേരെ ഷൂ എറിഞ്ഞു. 

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു മുളകുപൊടി ആക്രമണം. അനില്‍ ശര്‍മയെന്നയാള്‍ കെജ്‌രിവാളിന്റെ കാല്‍തൊട്ട് വണങ്ങിയശേഷം മുഖത്തേക്ക് മുളകുപൊടി വിതറുകയായിരുന്നു. ഡല്‍ഹി സെക്രട്ടേറിയറ്റിനുള്ളില്‍വച്ചായിരുന്നു സംഭവം.

പല ആക്രമണങ്ങള്‍ കഴിഞ്ഞിട്ടും കെജ്‌രിവാളിനു ഡല്‍ഹി പോലീസ് മികച്ച സുരക്ഷ നല്‍കുന്നില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്. ഐ.ഐ.ടി. ഖരഗ്പുരില്‍നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ് പാസായ അദ്ദേഹം 2012 ലാണു സജീവ രാഷ്ട്രീയത്തിലെത്തിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (6 minutes ago)

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (7 minutes ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (15 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (17 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (19 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (22 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (23 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (30 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (39 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (51 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (59 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (2 hours ago)

Malayali Vartha Recommends