Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

ദുരഭിമാനം വെടിയണം... ഓരോ കുടുംബവും സ്വയം പര്യാപ്തമാകണമെങ്കില്‍ അവര്‍ എല്ലാ ധൂര്‍ത്തിനോടും വിടപറയണം; വിവാഹ ഒരുക്കം മുതല്‍ സദ്യവരെ എല്ലാത്തിലും വ്യക്തമായ സൂചന നല്‍കി സുകുമാരന്‍നായര്‍ 

05 MAY 2019 10:48 AM IST
മലയാളി വാര്‍ത്ത

സമുദായത്തിന് വേണ്ടി എന്നും കരുത്തോടെ പോരാടുന്ന നേതാവാണ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല പ്രക്ഷോഭത്തില്‍ ഭക്തരോടൊപ്പം നിന്ന സുകുമാരന്‍ നായര്‍ സര്‍ക്കാരിനെ ശരിക്കും വെള്ളം കുടുപ്പിച്ചിരുന്നു. ഇപ്പോള്‍ വിവാഹത്തിലെ ആഡംബരത്തിനും ദൂര്‍ത്തിനുമെതിരെയാണ് സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്‍എസ്എസ് മുഖപത്രമായ സര്‍വീസിലാണ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ഇതുസംബന്ധിച്ചുള്ള ലേഖനം വന്നിരിക്കുന്നത്. ഇത്തരം അനാവശ്യമായ ആര്‍ഭാടം ഒഴിവാക്കാന്‍ സ്വയം നിയന്ത്രിക്കേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണെന്ന് എന്‍.എസ്.എസ് വ്യക്തമാക്കുന്നു. വിവാഹം, ഉത്സവം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയില്‍ ഇപ്പോഴും ധൂര്‍ത്ത് തുടരുന്നു. ആര്‍ഭാടം ഒഴിവാക്കാന്‍ സ്വയം നിയന്ത്രിക്കേണ്ടതു സമൂഹ നന്മയ്ക്ക് ആവശ്യമാണ്. ഓരോ കുടുംബവും സ്വയംപര്യാപ്തമാകണമെങ്കില്‍ അവര്‍ എല്ലാ ധൂര്‍ത്തിനോടും വിടപറയണമെന്നും ലേഖനം പറയുന്നു.

ലേഖനത്തിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്... 

സമുദായാംഗങ്ങള്‍ക്കിടയിലെ വിവാഹധൂര്‍ത്ത് ഒഴിവാക്കുന്നത് സംബന്ധിച്ച് സര്‍വീസിലെ മുഖപ്രസംഗത്തിലൂടെയും ലേഖനങ്ങളിലൂടെയും മന്നം ജയന്തി സമ്മേളനം ഉള്‍പ്പെടെയുള്ള വിവിധ സമ്മേളനങ്ങളിലൂടെയും ഇതിനുമുമ്ബ് പല അവസരങ്ങളിലും എന്‍.എസ്.എസ് ആഹ്വാനം ചെയ്തിരുന്നു. തന്മൂലം ആ രംഗത്ത് കുറെയേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടിയും, ഇന്നും വിവാഹം, ഉത്സവം, ഗൃഹപ്രവേശനം, മരണാനന്തരചടങ്ങുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ധൂര്‍ത്ത് ഇപ്പോഴും തുടരുന്നതായിത്തന്നെ പറയേണ്ടിയിരിക്കുന്നു

അന്ധവിശ്വാസവും അനാചാരവും, ആഡംബരഭ്രമവും, അടിയന്തരബഹുലതയും, കാലത്തിനു പറ്റാത്ത മരുമക്കത്തായവും കൊണ്ട്, പ്രഭാവമുള്ള മിക്ക നായര്‍ തറവാടുകളും നാഥനും നമ്ബിയുമില്ലാതെ അധഃപതനത്തിന്റെ അടിത്തട്ടിലേക്ക് അതിവേഗം പ്രയാണംചെയ്യുന്നതു കണ്ട ശ്രീ. മന്നത്തു പത്മനാഭന്‍, ഈ അവസ്ഥയില്‍ നിന്നും സമുദായത്തെ സമുദ്ധരിക്കാന്‍ ജീവിതകാലം മുഴുവന്‍ അനുഷ്ഠിച്ച ത്യാഗപൂര്‍ണവും നിസ്വാര്‍ത്ഥവുമായ സേവനം എന്നും നാം ഓര്‍ക്കേണ്ടതുണ്ട്. മുമ്ബുണ്ടായിരുന്ന കൂട്ടുകുടുംബ വ്യവസ്ഥിതി, അണുകുടുംബങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓരോ കുടുംബവും സ്വയംപര്യാപ്തമാകണമെങ്കില്‍ അവര്‍ ഏതു ധൂര്‍ത്തിനോടും വിടപറയേണ്ടത് അനിവാര്യമാണ്.

അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആഡംബരഭ്രമത്തിലും അടിയന്തരബഹുലതയിലും അകപ്പെട്ട്, തകര്‍ന്നടിഞ്ഞു കൊണ്ടിരുന്ന സമൂഹത്തെ നായര്‍ സര്‍വീസ് സൊസൈറ്റി എന്ന മഹത്തായ സംഘടനയ്ക്കു രൂപം നല്കി, അതിലൂടെ കര്‍മ്മനിരതമാക്കാന്‍ കഴിഞ്ഞെങ്കിലും, സമുദായം ഇന്ന് നേരിടുന്നതും പരിഹരിക്കപ്പെടേണ്ടതുമായ വെല്ലുവിളികളില്‍ മാരകമായിട്ടുള്ളത് മംഗല്യധൂര്‍ത്താണ്. നിരവധി കുടുംബങ്ങള്‍ കടക്കെണിയില്‍ വീഴാനും, സാമ്ബത്തികത്തകര്‍ച്ചയ്ക്ക് ഇടയാകാനും ഇത്തരം ധൂര്‍ത്തുകള്‍ കാരണമാകുന്നു. ദുരഭിമാനമാണ് ഇതിനെല്ലാം കാരണം. പെണ്‍മക്കളെ ഒരു കുറവും കൂടാതെ, വിവാഹം നടത്തി അയയ്ക്കണമെന്ന ആഗ്രഹം എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാകാം. എന്നാല്‍ തങ്ങളുടെ സാമ്ബത്തികസ്ഥിതി അറിഞ്ഞ് അതു നിര്‍വഹിക്കാനുള്ള ഇച്ഛാശക്തി, മാതാവിനും പിതാവിനും ഒരുപോലെ ഉണ്ടാകേണ്ടതാണ്. വിവാഹനിശ്ചയം മുതല്‍ അത് ശ്രദ്ധിക്കേണ്ടതാണ്.

വിവാഹവേദിയില്‍ വധുവിനെ അണിയിച്ചൊരുക്കുന്ന സ്വര്‍ണാഭരണങ്ങളുടെയും വേഷവിധാനങ്ങളുടെയും കാര്യത്തിലാണ് സാമ്ബത്തികനില മറന്നുള്ള മത്സരം നടന്നുവരുന്നത്. വിവാഹസദ്യയുടെ കാര്യം പിന്നെ ചോദിക്കാനുമില്ല. ഇക്കാര്യത്തില്‍ മറ്റുള്ളവരോടൊപ്പം എത്താന്‍, കടമായും, സ്വന്തം കിടപ്പാടം പണയപ്പെടുത്തിയും തത്കാലകാര്യം കാണുന്നവര്‍, കടംകയറിയും കിടപ്പാടം നഷ്ടപ്പെട്ടും ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന എത്രയോ സംഭവങ്ങളാണ് കണ്ടുവരുന്നത്.

ക്ഷണക്കത്തുകള്‍ മുതല്‍ തുടങ്ങുന്നു ദുര്‍വ്യയങ്ങള്‍. വിവാഹനിശ്ചയങ്ങള്‍ പോലും വിവാഹം പോലെ ആര്‍ഭാടമാക്കുന്ന പതിവ്, വിവാഹനിശ്ചയത്തോടൊപ്പം മോതിരം കൈമാറുന്ന ചടങ്ങ്, വിവാഹത്തിന്റെ തലേന്നാള്‍ വധുവിന്റെ വീട്ടിലെ വിരുന്നുസത്കാരം, വിവാഹാനന്തരം വരന്റെ വീട്ടിലെ സായാഹ്നവിരുന്ന് ഇങ്ങനെ പോകുന്നു അനാവശ്യച്ചടങ്ങുകള്‍. അനുകരണഭ്രമത്താലും, ദുരഭിമാനഭീതിയാലും സാധാരണക്കാര്‍ പലപ്പോഴും ഇത്തരം ചടങ്ങുകള്‍ക്ക് നിര്‍ബന്ധിതരാവുന്നു എന്നതാണ് വസ്തുത. അതോടെ അത്തരം കുടുംബങ്ങള്‍ നാശോന്മുഖമാകുന്നു. ഇത്തരം അനാവശ്യമായ ആര്‍ഭാടം ഒഴിവാക്കാന്‍ സ്വയം നിയന്ത്രിക്കേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണ്.

വിവാഹനിശ്ചയച്ചടങ്ങ് അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് നടത്താനും, അത് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനും ശ്രമിക്കുക, വിവാഹത്തിനാണെങ്കിലും ക്ഷണം ആവശ്യാനുസരണം പരിമിതപ്പെടുത്തുക, വിവാഹവേദി ആഡംബരരഹിതമാക്കുക, വിവാഹസമയം വധുവിനെ കുടുംബത്തിന്റെ കഴിവിനനുസൃതമായി സ്വര്‍ണാഭരണങ്ങള്‍ അണിയിക്കുക, വേഷവിധാനങ്ങള്‍ ക്രമപ്പെടുത്തുക, കഴിവതും വിവാഹാനന്തരം പാരമ്ബര്യവിധിപ്രകാരമുള്ള വിഭവസമൃദ്ധമായ സസ്യഭോജനം ഒരുക്കുക, മറ്റ് അനാവശ്യച്ചടങ്ങുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതലുകളാണ് വിവാഹധൂര്‍ത്ത് ഒഴിവാക്കാന്‍ സ്വീകരിക്കേണ്ടത്. സമൂഹത്തില്‍ കൂടുതല്‍ സമ്ബത്തുള്ളവരാണ് ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടത്.

അവരുടെ സ്വാര്‍ത്ഥതയും മത്സരവുമാണ് സാധാരണക്കാരെ ഇത്തരം ധൂര്‍ത്തിലേക്ക് പ്രേരിപ്പിക്കുന്നത്. അവരെ ഓര്‍ത്തെങ്കിലും, കഴിവതും ആര്‍ഭാടവും അനാവശ്യച്ചടങ്ങുകളും ഒഴിവാക്കി, സമ്ബത്തുള്ളവര്‍ ഇക്കാര്യത്തില്‍ മിതവ്യയം പാലിച്ച് സമൂഹത്തിന് മാതൃകയാകുന്നത് നന്നായിരിക്കും. അധിക സ്വര്‍ണാഭരണങ്ങള്‍ ഉണ്ടെങ്കില്‍, ആവശ്യത്തിനുമാത്രം വിവാഹവേദിയില്‍ പ്രദര്‍ശിപ്പിക്കുകയും, ബാക്കിയുള്ളത് സ്വത്തായി നല്‍കുകയും ചെയ്താല്‍, വിവാഹകാര്യത്തില്‍ സമൂഹത്തിലെ സാധാരണക്കാര്‍ നേരിടുന്ന വെല്ലുവിളിക്ക് ഒരളവു വരെ പരിഹാരം ആകുമായിരുന്നു. സമുദായത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്ക് ഇത് മാതൃക ആയേനെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (9 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (15 minutes ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (20 minutes ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (26 minutes ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (38 minutes ago)

20 കാരിയുടെ വയറ്റിൽ നിന്നു  (39 minutes ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (47 minutes ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (47 minutes ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (48 minutes ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (54 minutes ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (1 hour ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (1 hour ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (1 hour ago)

Malayali Vartha Recommends