അര്‍ധരാതി അരങ്ങേറിയ ക്രൂരത; നിലത്ത് പായയില്‍ കിടന്നുറങ്ങിയ പിഞ്ച് കുരുന്നിനെയും, ഭാര്യയെയും പെട്രോളൊഴിച്ച് പച്ചക്ക് തീകൊളുത്തി ഭര്‍ത്താവ്: വെന്ത് അമര്‍ന്ന ഭാര്യയുടെയും ഒന്നര വയസുകാരന്റെയും പിടച്ചില്‍ കണ്ട് നില്‍ക്കുന്നതിനിടെ രക്ഷിക്കാനെത്തിയ അമ്മയുടെ ദേഹത്തും തീകൊളുത്തിയ ശേഷം ശുചിമുറിയില്‍ കയറി ആത്മഹത്യ- അമ്മ ആനന്ദവല്ലിയുടെ അലര്‍ച്ച കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കണ്ടത് ദാരുണ ദൃശ്യങ്ങള്‍... കളമശ്ശേരിയില്‍ സംഭവിച്ചത്

എറണാകുളം കളമശ്ശേരിയില്‍ ഭാര്യയെും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. പട്ടിമറ്റം സ്വദേശി സജി(32) ഭാര്യ ബിന്ദു(29) ഒന്നര വയസ്സുള്ള മകന്‍ ശ്രീഹരി എന്നിവരാണ് മരിച്ചത്. അര്‍ധരാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. ഭാര്യ ബിന്ദുവിനെയും മകനെയും തീകൊളുത്തി കൊന്നശേഷം തൂങ്ങി മരിക്കുകയായിരുന്നു സജി. എന്താണ് ഇതിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ നിലവിളിയെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ബിന്ദുവും മകനും മരിച്ചിരുന്നു. തിരച്ചിലിനൊടുവിലാണ് സജിയെ കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവമെന്നാണ് പ്രാഥമിക വിവരം. നിലത്ത് പായയില്‍ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെയും മകനെയും പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം സജി ശുചിമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. തീപിടിച്ചതിനെ തുടര്‍ന്നു ബിന്ദുവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവര്‍ക്ക് 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന ആനന്ദവല്ലി ശബ്ദംകേട്ടെത്തിയപ്പോള്‍ അവരുടെ ദേഹത്തും പെട്രോള്‍ ഒഴിച്ച് സജി തീ കൊളുത്തിയിരുന്നു. പൊള്ളലേറ്റ് കരഞ്ഞു കൊണ്ട് ഇവര്‍ പുറത്തേക്ക് ഓടുകയായിരിന്നു ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. സജിയും കുടുബവും താമസമാക്കിയിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അയല്‍വാസികള്‍ക്കൊന്നുമറിയില്ല. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് നിഗമനം. വീട്ടില്‍ സജിയും ബിന്ദുവും തമ്മില്‍ വഴക്കു പതിവായിരുന്നെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ്.
https://www.facebook.com/Malayalivartha


























