Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

കളംമാറ്റിപ്പിടിച്ച് സിപിഎമ്മും കോണ്‍ഗ്രസും... കള്ളവോട്ട് നടന്നെന്ന പാര്‍ട്ടികളുടെ ആരോപണത്തിന്‍മേല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടികളെടുത്തതോടെ മാളത്തിലൊളിച്ച് പാര്‍ട്ടികള്‍ 

05 MAY 2019 12:11 PM IST
മലയാളി വാര്‍ത്ത

കള്ളവോട്ടുകള്‍ ചെയ്യുന്നത് എങ്ങനെയെന്ന് ചാനലുകളിലൂടെ വന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അങ്കലാപ്പിലായി. സിപിഎമ്മും മുസ്ലീംലീഗും കള്ളവോട്ടില്‍ പെട്ടതോടെ ഇരു മുന്നണികളും വെട്ടിലായി. ടിക്കാറാം മീണയുടെ കടുത്ത നിലപാട് മുന്നണികളെ അങ്കലാപ്പിലാക്കുകയും ചെയ്തു. 

ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ടുണ്ടായെന്ന ആരോപണവുമായി രംഗത്തു വന്ന ഇടത്, വലത് മുന്നണികള്‍ പ്രതിരോധത്തിലായതോടെ നിലപാട് മയപ്പെടുത്തുന്നു. കണ്ണൂര്‍ ജില്ലയിലെ പിലാത്തറയിലും തൃക്കരിപ്പൂരിലും സിപിഎം കേന്ദ്രങ്ങളില്‍ കള്ളവോട്ട് നടന്നെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത് കോണ്‍ഗ്രസ്സാണ്. ഇത് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കി. 

ഇതില്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ് കാം ഓപ്പറേറ്റര്‍ വിശദീകരണം നല്‍കി. തുടര്‍ന്ന് പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത വിഷയത്തില്‍ ജനപ്രതിനിധിയടക്കം സിപിഎമ്മുകാരായ മൂന്ന് സ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 

കള്ളവോട്ട് വിഷയത്തില്‍ പൂര്‍ണമായും ഒറ്റപ്പെട്ട സിപിഎം തുടര്‍ന്നാണ് യുഡിഎഫിനെതിരെ രംഗത്തുവന്നത്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട കല്ല്യാശേരി നിയമസഭാ മണ്ഡലത്തില്‍ മുസ്ലിം ലീഗിന് നിര്‍ണായക സ്വാധീനമുള്ള മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ജമാ അത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു ബൂത്തുകളില്‍ ലീഗുകാര്‍ കള്ളവോട്ട് ചെയ്‌തെന്ന ആരോപണം കാസര്‍കോട് ജില്ലാ കളക്ടര്‍ ഡി. സജിത്ത് ബാബു സ്ഥിരീകരിച്ചു.

ഇവര്‍ കള്ളവോട്ട് ചെയ്യുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇതോടൊപ്പം തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എല്‍പി സ്‌കൂള്‍, അക്കിപ്പറമ്പ് യുപി സ്‌കൂള്‍, സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് ബൂത്തുകള്‍, ടാഗോര്‍ വിദ്യാനികേതനിലെ നാല് ബൂത്തുകള്‍, തളിപ്പറമ്പ് ഇഎംപി സ്‌കൂള്‍, ഇരിക്കൂര്‍ മണ്ഡലത്തിലെ ചെങ്ങളായി എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ലീഗുകാര്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആരോപണമുണ്ടായി.

കൂടുതല്‍ ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് വ്യക്തമായതോടെയാണ് ഇരു മുന്നണികളും നിലപാട് മയപ്പെടുത്തിയത്. 23ന് ഫലപ്രഖ്യാപനം വരുന്നതുവരെ കൂടുതല്‍ ആരോപണങ്ങളുമായി മുന്നോട്ടു പോകേണ്ടെന്നാണ് തീരുമാനം. കള്ളവോട്ട് ചെയ്തതിന്റെ പരമാവധി തെളിവുകള്‍ ഇരുമുന്നണികളും ശേഖരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാല്‍ കള്ളവോട്ട് ആരോപണം കടുപ്പിച്ച് പോരാട്ടം ശക്തമാക്കാം. അതോടൊപ്പം വ്യാപകമായ കള്ളവോട്ടാണ് തോല്‍വിക്ക് കാരണമെന്ന് പറഞ്ഞ് ഇരുമുന്നണികള്‍ക്കും രക്ഷപ്പെടാനും അതുവഴി സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ മറച്ചുവയ്ക്കാനും സാധിക്കും.

ഇതിന് പിന്നാലെയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണയ്‌ക്കെതിരേ നിലപാട് കടുപ്പിച്ചു സി.പി.എം രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ടീക്കാ റാം മീണയ്‌ക്കെതിരേ നിശിതമായ വിമര്‍ശനമാണ് നേതാക്കള്‍ ഉന്നയിച്ചത്.

മീണയുടെ നടപടികള്‍ പലതും ഏകപക്ഷീയമാണെന്നും ഇടതുപ്രവര്‍ത്തകര്‍ക്കെതിരേ കേസുകള്‍ എടുക്കാന്‍ മീണയ്ക്കു തിടുക്കം കൂടുതലാണെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ടീക്കാ റാം മീണയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് സെക്രട്ടേറിയറ്റിലെ പൊതുവികാരം. ഇക്കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിച്ചാല്‍ മതിയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കള്ളവോട്ട് ആരോപണം വന്നപ്പോള്‍ അവരുടെ വിശദീകരണം തേടിയ ശേഷമാണ് തുടര്‍നടപടിയിലേക്കു തെരഞ്ഞെടുപ്പ് ഓഫീസര്‍ പോയത്. എന്നാല്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരേയുണ്ടായ കള്ളവോട്ട് പരാതികളില്‍ പെട്ടെന്നു തന്നെ കേസെടുക്കുന്ന പ്രവണതയാണുണ്ടായതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (9 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (15 minutes ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (20 minutes ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (26 minutes ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (38 minutes ago)

20 കാരിയുടെ വയറ്റിൽ നിന്നു  (39 minutes ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (47 minutes ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (47 minutes ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (48 minutes ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (54 minutes ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (1 hour ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (1 hour ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (1 hour ago)

Malayali Vartha Recommends