Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആനക്കൂട്ടവും ആള്‍ക്കൂട്ടവും... മനുഷ്യനെക്കാള്‍ സ്‌നേഹം ആനകള്‍ക്കോ; കൂടെപ്പിറപ്പിന്റെ പ്രസവത്തിന് 11 അംഗ ആനക്കൂട്ടം നാട്ടിലിറങ്ങി

05 MAY 2019 04:09 PM IST
മലയാളി വാര്‍ത്ത

ആന സ്‌നേഹത്തിന് പുരാണ കഥകളോളം പഴക്കമുണ്ട്. അതൊരിക്കലും പറഞ്ഞാല്‍ തീരില്ല. കഥകളില്‍ മാത്രം കേട്ടിരുന്ന ആന സ്‌നേഹം ഇന്നലെ വയനാട്ടിലെ ജനങ്ങള്‍ നേരിട്ടുകണ്ടു. കുട്ടിക്കുറുമ്പന്റെ ജനനത്തിനായി ഐകമത്യം മഹാബലമായി എത്തിയത് 11 ആനകളാണ്. മനുഷ്യ സ്‌നേഹം ഈ ആനകള്‍ക്ക് മുമ്പിലെന്ത് എന്ന് തോന്നും പോലത്തെ കാഴ്ചയായിരുന്നു അത്. 

പഴയ വൈത്തിരിയില്‍നിന്നു രണ്ടു കിലോമീറ്റര്‍ മാറി വനത്തോടു ചേര്‍ന്ന കാപ്പിത്തോട്ടത്തിലാണ് സംഭവം. ഈ സ്ഥലത്ത് കാട്ടാന പ്രസവിച്ചതോടെ കുട്ടിക്കു സുരക്ഷയൊരുക്കി തോട്ടത്തിലും സമീപത്തുമായി നിലയുറപ്പിച്ചത് 11 ആനകളടങ്ങിയ കൂട്ടം. മുള്ളന്‍പാറ പഴയ വികെ പ്ലാന്റേഷന്റെ ഭാഗമായ കാപ്പിത്തോട്ടത്തിലായിരുന്നു കാട്ടാനയുടെ പ്രസവം. തോട്ടത്തില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തിനിടയില്‍ മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുട്ടിയാന ഇന്നലെ രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

സംഭവം പുറത്തറിഞ്ഞതോടെ വന്‍ ജനക്കൂട്ടമാണ് ജനിച്ച കുട്ടിക്കുറുമ്പനെ കാണാന്‍ എത്തിയത്. ആനകള്‍ക്ക് പ്രകോപനമുണ്ടാക്കരുതെന്ന് വനപാലകര്‍ നിര്‍ദേശം നല്‍കി. അങ്ങനെയെന്തെങ്കിലും ഉണ്ടായാല്‍ ആനകള്‍ ആക്രമണകാരികളാകുമെന്നാണ് വിലയിരുത്തല്‍. 11 ആനകള്‍ ഇളകിയാലുണ്ടായ അവസ്ഥ പറയേണ്ടല്ലോ... 

മുള്ളന്‍പാറയില്‍ പതിവായി ഇറങ്ങുന്ന കൂട്ടത്തില്‍പ്പെട്ട ആനയാണ് പ്രസവിച്ചതെന്നു പ്രദേശവാസികള്‍ പറഞ്ഞു. നാല് കുട്ടിയാനകളും ഉള്‍പ്പെടുന്നതാണ് തോട്ടത്തിലുള്ള കൂട്ടം. കാപ്പിത്തോട്ടത്തോടു ചേര്‍ന്നുള്ള ചെങ്കുത്തായ തേയിലക്കാടും മറികടന്നുവേണം ആനകള്‍ക്കു വനത്തിലെത്താന്‍. കുട്ടിയാനയ്ക്കു കയറ്റം കയറാന്‍ പ്രാപ്തിയാകുംവരെ കൂട്ടം തോട്ടത്തിലും സമീപത്തുമായി നിലയുറപ്പിക്കാനാണ് സാധ്യതയെന്നു വനപാലകര്‍ പറഞ്ഞു. ആനക്കൂട്ടം വനപാലകരുടെ നിരീക്ഷണത്തിലാണ്. ആളുകള്‍ ആനകള്‍ക്കടുത്തേക്കു പോകുന്നതു ഒഴിവാക്കുന്നതിന് വനം വകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. എത്രയുംവേഗം ആനകളെ കാട്ടിലേക്കു തുരത്താനാണ് വനപാലകരുടെ പദ്ധതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (8 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (10 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (12 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (15 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (16 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (23 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (32 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (44 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (52 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (2 hours ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

Malayali Vartha Recommends