തലശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്കേറ്റു

തലശ്ശേരി ഇടത്തിലമ്ബലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്കേറ്റു. കാടുവെട്ടിത്തെളിക്കുന്നതിനിടെ ഇവിടെ സൂക്ഷിച്ച സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
ബെംഗലൂരുവില്‍ സ്ഥിരതാമസമാക്കിയ ആളുടെ ഇടത്തിലമ്ബലത്തെ പറമ്ബില്‍ രാവിലെയാണ് അപകടം ഉണ്ടായത്. യന്ത്രമുപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ്പൊട്ടിത്തെറിച്ച് തൊഴിലാളിയായ മനോജിന്റെ രണ്ട് കൈകള്‍ക്കും പരിക്കേറ്റു. പ്ലാസ്റ്റിക് സര്‍ജറി വേണ്ടതിനാല്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കൈവിരലുകള്‍ക്കും തോള്‍ ഭാഗത്തും സാരമായ പരിക്കുണ്ട്. കോഴിക്കോട് സ്വദേശിയയ മനോജ് വര്‍ഷങ്ങളായി തലശേരി ഭാഗങ്ങളില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. ഒഴിഞ്ഞ പറമ്ബില്‍ കടലാസില്‍ പൊതിഞ്ഞാണ് ബോംബ് സൂക്ഷിച്ചിരുന്നത്. തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി വ്യാപക പരിശോധന നടത്തി.
ബോംബ് സ്ക്വാഡിന്റെ തിരച്ചിലില്‍ കൂടുതലൊന്നും കണ്ടെത്താനായില്ല. അടുത്തുള്ള പൂട്ടിക്കിടക്കുന്ന വീടുകളും പരിശോധിച്ചു. ഈ മേഖലകളിലെ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ വരും ദിവസങ്ങളിലും പരിശോധന തുടരും. ബോംബ് ശേഖരിച്ചുവച്ചത് ആരാണെന്ന് വ്യക്തമായില്ലെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























