"ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉല്‍കണ്ഠയുളവാക്കുന്നു"; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണത്തിനിരയായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ആശ്വിസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണത്തിനിരയായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ആശ്വിസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫോണില്‍ വിളിച്ച് വിശേഷം തിരക്കിയ പിണറായി സംഭവത്തില്‍ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉല്‍കണ്ഠയുളവാക്കുന്നുവെന്ന് വ്യക്തമാക്കിയ പിണറായി സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് കെജ്രിവാളിനെതിരെ ഉണ്ടായ ആക്രമണം എന്നും ഫേസ്ബുക്കില്‍ കുറിച്ചു.
പിണറായിയുടെ കുറിപ്പ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമണത്തിന് ഇരയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അക്രമത്തെ ശക്തിയായി അപലപിക്കുന്നു. ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ഇതിനു മുന്പും പലതവണ ആക്രമണം ഉണ്ടായിട്ടുണ്ട്. വ്യാപകമായ പ്രതിഷേധം ഇത്തരം ആക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഡല്‍ഹി പോലീസ് ഒരു നടപടിയും എടുത്തിട്ടില്ല.
ഈ നിസംഗതയും അനാസ്ഥയുമാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കുന്നത്. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉല്‍കണ്ഠയുളവാക്കുന്നു. സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് കെജ്രിവാളിനെതിരെ ഉണ്ടായ ആക്രമണം.
https://www.facebook.com/Malayalivartha


























