എന്ത് വലിയ ഫ്രോഡാണ് ഈ ബിജെപിക്കാരി; അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിന് പിന്നാലെ മന്ത്രിയെ രൂക്ഷമായ ഭാഷയല്‍ വിമര്‍ശിച്ച് വിടി ബല്‍റാം

അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിന് പിന്നാലെ മന്ത്രിയെ രൂക്ഷമായ ഭാഷയല്‍ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ബൽറാമിന്റെ പ്രതികരണം.
അമേഠിയിൽ കോൺഗ്രസ് കള്ളവോട്ട് ചെയ്യുന്നതായി വ്യാജ വിഡിയോ ഉണ്ടാക്കി സ്മൃതി ഇറാനി. ഇലക്ഷൻ കമ്മീഷൻ കയ്യോടെ പിടിച്ചു. എന്ത് വലിയ ഫ്രോഡാണ് ഈ ബിജെപിക്കാരി' എന്നാണ് വിടി ബല്‍റാം സ്മൃതി ഇറാനിയുടെ ചിത്രം സഹിതം ബൽറാം ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം അമേഠിയില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സ്മൃതി ഇറാനി രംഗത്ത് എത്തിയത്. അമേഠിയില്‍ പലയിടങ്ങളിലം കോണ്‍ഗ്രസ് ബൂത്ത് പിടുത്തം നടത്തുന്നുണ്ടെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം.
പോളിങ് ബൂത്തിലെത്തിയ വോട്ടര്‍മാരെ കോണ്‍ഗ്രസിന് വേണ്ടി ബലം പ്രയോഗിച്ച് വോട്ട് ചെയ്യിപ്പിക്കുയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു. കോണ്‍ഗ്രസിന്‍റെ ബൂത്ത് പിടിത്തും വോട്ടര്‍മാര്‍ സ്ഥിരീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും സ്മൃതി ഇറാനി ട്വിറ്ററില്‍ പങ്കുവെച്ചു.
കോണ്‍ഗ്രസ് തന്നെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിപ്പുകയാണെന്നാണ് പ്രായമായ സ്ത്രീ പരാതിപ്പെടുന്ന വീഡിയോയാണ് സ്മൃതി ഇറാനി പങ്കുവെച്ചത്. എന്നാല്‍ കേന്ദ്രമന്ത്രിയുടെ വാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായും തള്ളുകയായിരുന്നു
സമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന വീഡിയോ അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ലാക്കു വെങ്കട്ടേശര്‍ലൂ വ്യക്തമാക്കി. ഇത്തരത്തില്‍ ബൂത്ത് പിടുത്തമോ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിക്കലോ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്മൃതി ഇറാനി പങ്കുവെച്ച വീഡിയോ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനും അമേഠിയിലെ കേണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയായിരുന്നു ഇതിന് പിന്നിലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാദം. രാഹുല്‍ ഗാന്ധി അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ‘അവര്‍ പറയുന്നു കാവല്‍ക്കാരന്‍ കള്ളനാണെന്ന്. എന്നാല്‍ അവരാണ് അത്. അവര്‍ വോട്ട് മോഷ്ടിക്കുന്നു. രാഹുല്‍ഗാന്ധി ഇതിന് മറുപടി പറയേണ്ടി വരും.’ സ്മൃതി ഇറാനി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 51 മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയം ഉത്തര്‍പ്രദേശിലെ അമേഠിയായിരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും പരസ്പരം ഏറ്റുമുട്ടുന്ന അമേഠി ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുകയാണ്.
https://www.facebook.com/Malayalivartha


























