കക്കൂസ് മാലിന്യം ഓടകളിൽ ഒഴുക്കുന്ന സംഘത്തെ ഓടിച്ചിട്ട് പിടിച്ച് മേയറും 'ഈഗിള്‍ ഐ' സംഘവും; അനന്തപുരിയെ മാലിന്യ കൂമ്പാരമാക്കാൻ അനുവദിക്കില്ലെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാകുമെന്നും മേയര്‍ വി കെ പ്രശാന്ത്

അനധികൃതമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ വലയിലാക്കാൻ പുതിയ സ്‌കോഡുമായി അധികൃതർ. അനധികൃതമായി കക്കൂസ് മാലിന്യങ്ങള്‍ ശേഖരിച്ച് തോടുകളിലും, പുഴകളിലും നിക്ഷേപിക്കുന്നവര്‍ക്കെതിരെ 'ഈഗിള്‍ ഐ' എന്ന പേരിലാണ് പുതിയ സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്.
പൊതു ഇടങ്ങളിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യങ്ങൾ തള്ളുന്ന സംഭവം തലസ്ഥാനത്ത് സ്ഥിരമാണ്. കക്കൂസ് മാലിന്യം അടക്കം ടാങ്കർ ലോറികളിൽ കൊണ്ടുവന്ന് പുഴകളിലും നഗരത്തിലെ ഒാടകളിലും ഒഴുക്കികളയുന്ന സംഭവങ്ങൾ ഇതിനുമുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കക്കൂസ് മാലിന്യം ഓടകളിൽ നിക്ഷേപിച്ച് തിരിച്ചു വരുന്നവഴി സ്‌ക്വാഡ് കൈ കാണിച്ചെങ്കിലും ലോറി നിർത്താതെ മുന്നോട്ടുപോയി. ഇതോടെ ലോറിയെ പിന്തുടർന്ന മേയറും സംഘവും ഒടുവിൽ ലോറി പിടികൂടുകയായിരുന്നു.
അതേസമയം അനധികൃതമായി അറവുമാലിന്യം ശേഖരിച്ച് വഴിയോരങ്ങളില്‍ തള്ളുന്നവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് സ്ക്വാഡ് രൂപീകരിച്ചതെന്നും അനന്തപുരിയെ മാലിന്യ കൂമ്പാരമാക്കാൻ അനുവദിക്കില്ലെന്നും, വരും ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്നും മേയര്‍ വി കെ പ്രശാന്ത് അറിയിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കഴക്കൂട്ടത്ത് നിന്നും ഒരു വാഹനം പിടികൂടി. വാഹനത്തില്‍ കൊണ്ടുവന്ന മാലിന്യങ്ങള്‍ ഓടയില്‍ നിക്ഷേപിച്ച് മടങ്ങവെയാണ് പിടികൂടിയത്.ഈഞ്ചക്കല്‍ മുതല്‍ കോവളം വരെയുള്ള സ്ഥലങ്ങളില്‍ പതിവായി അറവു മാലിന്യങ്ങള്‍ നിഃനിക്ഷേപിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























