Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

എന്താ ഞാന്‍ ചെയ്ത തെറ്റ്? എസ്.എന്‍.ഡി.പി യോഗം വാര്‍ഷിക പൊതുയോഗത്തില്‍ കത്തിക്കയറി വെള്ളാപ്പള്ളി നടേശന്‍; ആര്‍. ശങ്കറിനെ തകര്‍ത്ത പ്രേതങ്ങള്‍ ഇപ്പോഴും വിളയാടുന്നു; സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതില്‍ സവര്‍ണ മേധാവിത്വം

08 MAY 2019 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി

എസ്.എന്‍.ഡി.പി യോഗം വാര്‍ഷിക പൊതുയോഗത്തില്‍ ഉള്ളിലുള്ള കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആര്‍. ശങ്കറിനെ തകര്‍ത്ത പ്രേതങ്ങള്‍ യോഗത്തെയും ട്രസ്റ്റിനെയും ഇപ്പോഴും വേട്ടയാടുന്നതായി വെള്ളാപ്പള്ളി പറഞ്ഞു. ചേര്‍ത്തല എസ്.എന്‍ കോളേജില്‍ യോഗത്തിന്റെ 113ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സ്വാഗതം പറയുകയായിരുന്നു അദ്ദേഹം.

ആര്‍. ശങ്കറിനെ തകര്‍ത്തതിലൂടെ എന്തു നേടി? ഒന്നും നേടിയില്ല. തൊടുപുഴക്കാരനായ വക്കീലിന്റെ ഡ്യൂപ്പാണ് യോഗത്തിനെതിരെ ഇപ്പോള്‍ കേസുമായി നില്‍ക്കുന്നത്. പഴയ പ്രേതങ്ങള്‍ പുതിയ രൂപത്തില്‍
ഇപ്പോഴും വിളയാടുന്നു. യോഗത്തില്‍ റിസീവറെ വയ്ക്കണമെന്നാണ് അവര്‍ പറയുന്നത്. സോളിസിറ്റര്‍ ജനറലായിരുന്നയാള്‍ക്കാണ് യോഗം വക്കാലത്ത് നല്‍കിയിരിക്കുന്നത്. മോഹഭംഗം വന്ന ചില നേതാക്കള്‍ ഒത്തുകൂടി അനാവശ്യമായ കേസുകള്‍ നല്‍കി യോഗത്തിന്റെ ഓജസും തേജസും തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ എസ്.എന്‍.ഡി.പി യോഗത്തിന്റെ കൂട്ടായ്മ തകര്‍ക്കുന്നു. ഈഴവ സമുദായ നേതാക്കള്‍ക്കെതിരെ കോലം കത്തിക്കലും ധര്‍ണയും നടക്കുന്നതുപോലെ മറ്റ് സമുദായങ്ങളില്‍ നടക്കുന്നുണ്ടോ? നമ്മുടെ സംഘടനാ ശക്തി തകര്‍ക്കുകയാണ് ലക്ഷ്യം.

സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതില്‍ സവര്‍ണ മേധാവിത്വം ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്ലാവരാലും കബളിപ്പിക്കപ്പെട്ട സമുദായമായി ഈഴവ സമുദായം മാറി. മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതില്‍ നടത്തിയത് സവര്‍ണ മേധാവിത്വമാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാകുമോ? ലോക് സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും വയനാട്ടിലും താത്പര്യമില്ലെന്ന് എന്‍.എസ്.എസ് പറഞ്ഞപ്പോള്‍ ആരെങ്കിലും എതിര്‍ത്ത് മിണ്ടിയോ? സമത്വ മുന്നേറ്റ യാത്ര നടത്തിയപ്പോള്‍ എന്നെ ജയിലിലടയ്ക്കാന്‍ ശ്രമിച്ചു. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല എനിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു. ചെന്നിത്തലയ്ക്ക് എങ്ങനെ ആഭ്യന്തര മന്ത്രി സ്ഥാനം കിട്ടി? ചങ്ങനാശേരിയില്‍ നിന്ന് കല്‍പ്പിച്ചതനുസരിച്ച് ഉമ്മന്‍ചാണ്ടി ചെന്നിത്തലയ്ക്ക് ആ പദവി നല്‍കി.

ശബരിമല പ്രശ്‌നം വന്നപ്പോള്‍ എന്നെ കുരിശിലേറ്റി. ഞാന്‍ ഒരുപാട് വേദനിച്ചു. ശബരിമല പ്രശ്‌നത്തില്‍ തെരുവിലിറങ്ങരുതെന്ന് താന്‍ പറഞ്ഞത് പുന്നപ്ര വയലാര്‍ സമരം മുന്നിലുള്ളതുകൊണ്ടായിരുന്നു. ആ സമരത്തില്‍ മരിച്ചവരില്‍ 90 ശതമാനവും ഈഴവരായിരുന്നു. ശബരിമല പ്രശ്‌നത്തില്‍ ജയിലിലായ സുരേന്ദ്രന്‍ പുറത്തിറങ്ങാന്‍ എത്ര നാളെടുത്തു? മറ്റുള്ളവര്‍ എത്ര പെട്ടെന്നാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. എനിക്കെതിരെ എന്തെല്ലാം വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. എന്താണ് ഞാന്‍ ചെയ്ത തെറ്റ്? എസ്.എന്‍.ഡി.പി യാേഗവും ബോര്‍ഡും കൗണ്‍സിലും ചര്‍ച്ച ചെയ്ത തീരുമാനങ്ങളാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സാമുദായിക സംവരണം ഇല്ലാതാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പിന്തിരിയണമെന്നും എയ്ഡഡ് മേഖലയിലടക്കം സാമുദായിക സംവരണം വ്യാപിപ്പിക്കണമെന്നും എസ്.എന്‍.ഡി.പി യോഗം വാര്‍ഷിക പൊതുയോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സംവരണം ഇല്ലാതാക്കുന്ന തരത്തില്‍ സാമ്ബത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തില്‍ യോഗം ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. പതിറ്റാണ്ടുകളായി സാമുദായിക സംവരണം നടപ്പാക്കിയിട്ടും വിദ്യാഭ്യാസ, തൊഴില്‍, ഭരണ രംഗങ്ങളില്‍ പിന്നാക്ക പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി കൈവരിക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ലെന്നിരിക്കെ സാമുദായിക സംവരണത്തെ ഇല്ലാതാക്കുന്ന നീക്കങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണം. ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ശബരിമല അടക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനത്തിന് പൂജാവിധികള്‍ പഠിച്ച എല്ലാ ഹൈന്ദവര്‍ക്കും സാമുദായിക വ്യത്യാസമില്ലാതെ അര്‍ഹതയുണ്ടായിരിക്കണമെന്ന ചട്ടം നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (24 minutes ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (38 minutes ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (44 minutes ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (47 minutes ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (56 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (1 hour ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (1 hour ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (1 hour ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (1 hour ago)

20 കാരിയുടെ വയറ്റിൽ നിന്നു  (1 hour ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (1 hour ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (1 hour ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (1 hour ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (1 hour ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

Malayali Vartha Recommends