Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അത്രമേല്‍ സ്‌നേഹിച്ചിരുന്നു... വീട്ടിലെ ഒരംഗത്തെ പോലും ഇത്രയും സ്‌നേഹിച്ചിട്ടില്ല; ഇത്രയും സ്‌നേഹം നല്‍കി പെട്ടെന്ന് പോയ് മറയുമെന്ന് വിചാരിച്ചില്ല

08 MAY 2019 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...

ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

തൃശൂരില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വേണ്ടി ആന പ്രേമികള്‍ വാദിക്കുമ്പോള്‍ അങ്ങ് പാലക്കാട് മണ്‍മറഞ്ഞ ആനയെയോര്‍ത്ത് അലമുറയിടുകയാണ്. അത്രമേല്‍ ആനകളെ സ്‌നേഹിക്കുന്ന ഒരുകൂട്ടര്‍ ഉണ്ട്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു പാപ്പാന്റെ കരച്ചില്‍ വൈറലായി മാറിയിരുന്നു. താന്‍ ജീവനു തുല്യം സ്‌നേഹിച്ച ഒരു ആനയ്ക്കായി നെഞ്ചുപൊട്ടി നിലവിളിക്കുന്ന ഒരു കാഴ്ച എല്ലാവരേയും വേദനിപ്പിച്ചു. അത്രയ്ക്കും വികാരനിര്‍ഭരമായിരുന്നു ആ കരച്ചില്‍. 

കുഞ്ഞന്‍ എന്ന് ആരാധകരും പ്രിയപ്പെട്ടവരും സ്‌നേഹത്തോടെ വിളിക്കുന്ന ചെര്‍പുളശേരി പാര്‍ത്ഥന്‍ എന്ന കൊമ്ബന്റെ അന്ത്യയാത്രയിലെ നിമിഷങ്ങളായിരുന്നു അത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജനം അവനു യാത്രനല്‍കുമ്‌ബോഴാണു പാപ്പാന്‍ അവന്റെ മുഖത്തു കെട്ടിപ്പിടിച്ചു കരഞ്ഞത്. ആനയോളം തന്നെ സ്‌നേഹം തിരിച്ചും കൊടുത്തു പ്രിയ കുഞ്ഞന്റെ വേര്‍പാടു തളര്‍ത്തിയ ആനപ്രേമികളെ ഈ കരച്ചിലും ഉള്ളുലയ്ക്കുകയാണ്.

തൃശൂര്‍ പൂരത്തിനു കൊടിയേറിയ ദിനത്തില്‍ തന്നെയാണ് ആനപ്രേമികളെ സങ്കടത്തിലാക്കി ചെര്‍പുളശേരി പാര്‍ത്ഥന്‍ ചരിഞ്ഞത്. കേരളത്തില്‍ ഏറെ ആരാധകരുള്ള കൊമ്ബനായിരുന്നു 44 വയസുള്ള പാര്‍ത്ഥന്‍. തൃശൂര്‍ പൂരത്തിനു കണിമംഗലം ശാസ്താവിന്റെ തിടമ്‌ബേറ്റാറുള്ളത് പാര്‍ത്ഥന്‍ ആയിരുന്നു.

അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചെര്‍പുളശേരി എസ്‌കെ തറവാട്ടിലെ ആനയാണ് പാര്‍ത്ഥന്‍. പൂരങ്ങള്‍ക്കു പാര്‍ത്ഥന്റെ വരവ് ആരാധകര്‍ ആവേശമാക്കാറുണ്ട്. പാലക്കാടിന്റെ പാര്‍ത്ഥന്‍, കുഞ്ഞന്‍, ഇളമുറ തമ്ബുരാന്‍ എന്നൊക്കെയാണ് ആരാധകര്‍ സൈബര്‍ ഇടങ്ങളില്‍ ആനയെ വിശേഷിപ്പിക്കാറുള്ളത്.

അസാധ്യ തലയെടുപ്പും, അഴകും, നല്ല സ്വഭാവശുദ്ധിയും നിമിത്തം നിരവധിയാളുകളുടെ ഇഷ്ടതോഴനാണ് പാര്‍ത്ഥന്‍. മൂന്നര മാസത്തോളം നീണ്ടു നില്‍കുന്നതാണ് നീരുകാലം. നല്ല ഉയരം, ഉയരത്തെ വെല്ലുന്ന തലയെടുപ്പ്, നല്ല സ്വാഭാവം, പ്രായത്തിന്റെ ആനുകൂല്യം ഇവയെല്ലാം പാര്‍ത്ഥന്റെ മേന്മകളാണ്. എങ്കിലും നടനീരിന്റെ പ്രശ്‌നം ആനയെ കാര്യമായി തളര്‍ത്തി. ഇതാണ് ആനയുടെ ജീവനെടുത്തത്.

പാര്‍ത്ഥനെപ്പറ്റി പറയാന്‍ ആന പ്രേമികള്‍ക്ക് നൂറ് നാവാണ്. പൂമുള്ളി തറവാട്ടിലെ പാര്‍ത്ഥനില്‍ ചെര്‍പ്പുളശ്ശേരിയിലെ ശബരി ഗ്രൂപ്പുകാര്‍ ആകൃഷ്ടരായി. ഇരുപത് ലക്ഷം രൂപയ്ക്കു കച്ചവടം. അന്നത്തെ കാലത്ത് രണ്ടോ മൂന്നോ ഒത്ത ആനയെ വാങ്ങിക്കാന്‍ ആ പണം തന്നെ ധാരാളം.

പൂമുള്ളിത്തറവാട്ടില്‍ നിന്നും അങ്ങനെ പാര്‍ത്ഥന്‍, ചെര്‍പ്പുളശ്ശേരി പാര്‍ത്ഥനായി. നിറഞ്ഞ ആനത്തറവാട്ടിലെ ഇളമുറത്തമ്പുരാന്റെ ഉദയം. അവന്‍ വളരാന്‍ തുടങ്ങി, ഒപ്പം അഴകും തലയെടുപ്പും വര്‍ദ്ധിച്ചു. കുളി കഴിഞ്ഞാല്‍ പത്തു മിനിറ്റ് തലയെടുപ്പ് പരിശീശലനം. കണിശമായ ആ പരിശീലന രീതികള്‍ പിന്നീട് പാര്‍ത്ഥന്റെ തലയെടുപ്പിന്റെ പ്രൗഢിയായി പ്രതിഫലിച്ചു.

രാജശേഖരനും അനന്തപദ്മനാഭനും അടക്കി വാഴുന്ന ചെര്‍പ്പുളശ്ശേരി തറവാട്ടിലെ ഏറ്റവും താരമൂല്യമുള്ള ആന എന്ന വിശേഷണം വൈകാതെ പാര്‍ത്ഥന്‍ സ്വന്തമാക്കി. ഇളമുറത്തമ്പുരാനില്‍ നിന്നും ഉലകനായകചക്രവര്‍ത്തിയായി മാറിയ വീരപരിവേഷം. ആനപ്പണിയിലെ നിരവധി അഗ്രഗണ്യര്‍ വഴി നടത്തിയ ആനയാണ് പാര്‍ത്ഥന്‍. കിടന്ന കിടപ്പില്‍ നിന്നും പെട്ടന്ന് ചാടിയെഴുനേല്‍ക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു മുന്‍പ്. ചിട്ടയായ ശിക്ഷണത്തിലൂടെയും മേല്‍നോട്ടത്തിലൂടെയും അതിനും കുറവ് സംഭവിച്ചു. സ്വാഭാവശുദ്ധിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആനയാണ് പാര്‍ത്ഥന്‍. കൂട്ടാനക്കൂത്തേറ്റിട്ടും കൈവിട്ടുപോകാതെ നിന്ന പ്രകൃതം. ചട്ടക്കാരോട് അങ്ങേയറ്റം വിധേയത്വം പ്രകടമാക്കുന്ന സ്വഭാവം.

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തില്‍ പൂരനായകന്‍ തിരുവമ്പാടി ശിവസുന്ദറിന്റെ ഇടത്തെ കൂട്ടിന് അര്‍ഹത നേടിയ പാര്‍ത്ഥന്‍, പിന്നീട് ആനകേരളത്തിലെ അതികായന്‍ സാക്ഷാല്‍ കണ്ടമ്പുള്ളി ബാലനാരായണന്റെ പിന്‍ഗാമിയായി കണിമംഗലം ശാസ്താവിനെ ശിരസ്സിലേറ്റിയും പൂരങ്ങളുടെ പൂരത്തിന് എഴുന്നെള്ളി. 
മത്സരപ്പൂരങ്ങളില്‍ വെന്നിക്കൊടി പാറിച്ച പാരമ്പര്യമുണ്ട് പാര്‍ത്ഥന്. സാക്ഷാല്‍ അര്‍ജുനന്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന പോരാട്ടവീര്യം. ഒരിക്കല്‍ എത്തനൂര്‍ കുമ്മാട്ടിയില്‍ മംഗലാംകുന്ന് കര്‍ണ്ണന്റെ പകരക്കാരനായെത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടൊപ്പം തലയെടുപ്പോടെ നിന്ന വീരനായകനാണ് പാര്‍ത്ഥന്‍. പിന്നീടൊരിക്കല്‍ മാങ്ങോട്ടുകാവില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മംഗലാംകുന്ന് കര്‍ണ്ണനുമെല്ലാം ഉള്ളപ്പോള്‍ തന്നെ പ്രധാന തിടമ്പേറ്റി ഉത്സവം നയിച്ച ഖ്യാതിയും പാര്‍ത്ഥനുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (2 minutes ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (4 minutes ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (10 minutes ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (10 minutes ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (11 minutes ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (18 minutes ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (21 minutes ago)

സായ് ഗിരിധർ ഫാഡയുടെ 38-ാമത് പ്രസിഡന്റ്  (23 minutes ago)

യൂണിയൻ ബാങ്കും സി2ട്രെഡ്‌സും ധാരണാപത്രം ഒപ്പുവച്ചു...  (26 minutes ago)

ഫൺസ്‌കൂൾ ഹാൻഡിക്രാഫ്റ്റ്സ് ശ്രേണി പുതുക്കി...  (30 minutes ago)

ആസ്റ്റർ മെഡ്‌സിറ്റിയിൽ 'സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ' പ്രവർത്തനം ആരംഭിച്ചു: സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഗർഭിണികൾക്കായി സൗജന്യ ഫീറ്റൽ സ്കാൻ സേവനങ്ങൾ ലഭ്യമാക്കുന്ന 'ജനനീയം - സൗജന്യ ഫീറ്റൽ  (33 minutes ago)

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (36 minutes ago)

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...  (41 minutes ago)

V D SATHEESHAN ഇന്നത്തെ പത്രസമ്മേളനവും കലക്കി  (46 minutes ago)

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ: വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷണൽസിൽ ചാമ്പ്യന്മാരായി പതിനാലുകാരായ കാത്‌ലിനും നവികയും.  (46 minutes ago)

Malayali Vartha Recommends