കോട്ടയം നഗരമധ്യത്തിലെ കൊല, സിസിടിവി ദൃശ്യങ്ങള്‍ തെളിവ്; സുഹൃത്ത് അറസ്റ്റില്‍

കോട്ടയം നഗരമധ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ 16-ന് കോടിമതയ്ക്കു സമീപം കൊല്ലപ്പെട്ടതു ബംഗാള്‍ ജയ്പാല്‍ഗുരി സ്വദേശി പുഷ്പനാഥ് സൈബിയാണെന്നും ( പുഷ്‌കുമാര്‍) ഇയാളെ സുഹൃത്ത് അപ്പു റോയ് കൊലപ്പെടുത്തിയതാണെന്നും പൊലീസ് കണ്ടെത്തിയി.
ബെംഗളൂരു വൈറ്റ് ഫീല്‍ഡില്‍ നിന്നു അപ്പു റോയിയെ ഇന്നലെ ഉച്ചയോടെ പൊലീസ് അറസ്റ്റു ചെയ്തു. പണത്തിനു വേണ്ടിയാണ് സുഹൃത്തായ പുഷ്‌കുമാറിനെ കൊന്നതെന്നു അപ്പു സമ്മതിച്ചു. പുഷ് കുമാറിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ചു അപ്പു പണം പിന്‍വലിച്ചതായും കണ്ടെത്തി. ജയ്പാല്‍ഗുരി സ്വദേശികളായ പുഷ് കുമാര്‍ എരുമേലിയിലും അപ്പു റോയ് കോട്ടയത്തുമാണു ജോലി ചെയ്തിരുന്നത്. പുഷ് കുമാര്‍ 4 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നതായി അപ്പു മനസിലാക്കി. ജോലി സ്ഥലത്തു നിരന്തരം വഴക്കുണ്ടാക്കി മാറുന്ന അപ്പുവിന് ആരും സ്ഥിരം ജോലി നല്‍കിയിരുന്നില്ല
ആവശ്യത്തിന് പണം ആയെന്നും നാട്ടിലേക്കു തിരികെ പോയി കൃഷി തുടങ്ങുമെന്നും പുഷ് കുമാര്‍ അപ്പുവിനോടു പറഞ്ഞിരുന്നു. പുഷ് കുമാറിനെ കഴിഞ്ഞ ദിവസം കോട്ടയത്തേക്കു വിളിച്ചുവരുത്തിയ അപ്പു നഗരത്തിലെ കെട്ടിടത്തിന്റെ മുകളില്‍ വച്ച് അയാളെ കൊലപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. പുഷ് കുമാര്‍, തന്റെ എടിഎം കാര്‍ഡില്‍ തന്നെ പിന്‍ നമ്പര്‍ എഴുതിയിരുന്നതു പണം എടുക്കാനും സൗകര്യമായി. കോടിമതയിലെ ഹോട്ടലിനു സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നു ലഭിച്ച ചിത്രമാണ് തുമ്പായത്.
ഇരുവരും ഒരുമിച്ച് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ കോട്ടയത്തെയും പരിസരത്തെയും ലേബര്‍ കരാറുകാരുടെ യോഗം വിളിച്ചു ചേര്‍ത്തതില്‍ നിന്നാണു അപ്പു റോയിയെ കുറിച്ചു സൂചന ലഭിച്ചത്. പ്രതിയെ ഇന്നു കോട്ടയത്ത് എത്തിക്കും.
https://www.facebook.com/Malayalivartha


























