വീടിന്റെ മുന്‍ വശത്തെ കതക് കുത്തിതുറന്ന് സ്വര്‍ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച... വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന അരക്കിലോ സ്വര്‍ണാഭരണങ്ങളും ഒന്നേകാല്‍ ലക്ഷം രൂപയും കൈക്കലാക്കി മോഷണസംഘം; ഞെട്ടലോടെ വീട്ടുകാർ

കഴിഞ്ഞ നാലിന് രാത്രി സന്തോഷ് പവാറും കുടുബവും ചേര്‍ത്തലയിലുള്ള ബന്ധുവീട്ടില്‍ പോയി ഇന്നലെ രാവിലെയാണ് മടങ്ങിയെത്തിയത്. അപ്പോള്‍ വീടിന്റെ മുന്‍ വശത്തെ കതക് കുത്തിതുറന്ന നിലയില്‍ കാണപ്പെട്ടതിനെത്തുടര്‍ന്ന് വീടിനുള്ളില്‍ കയറിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടന്‍തന്നെ ഇവര്‍ പോലീസിനെ വിവരമറിയിച്ചു. കിടപ്പു മുറിയിലെ മെത്തയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോല്‍ എടുത്ത് തുറന്നാണ് കവര്‍ച്ച നടത്തിയത്. മോഷണസംഘം വീടിന്റെ പിന്‍വശത്തെ കതക് തുറന്നാണ് രക്ഷപ്പെട്ടത്. സ്വര്‍ണ വ്യാപാരിയുടെ വീട് കുത്തിതുറന്ന് വന്‍കവര്‍ച്ച നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഉൗര്‍ജിതമാക്കി. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന അരക്കിലോ സ്വര്‍ണാഭരണങ്ങളും ഒന്നേകാല്‍ ലക്ഷം രൂപയുമാണ് മോഷണസംഘം കഴിഞ്ഞ ദിവസം പുലര്‍ച്ചെ അപഹരിച്ചത്. കായംകുളം ചേരാവള്ളി ഇല്ലത്തു വീട്ടില്‍ വാടകക്കു താമസിക്കുന്ന സ്വര്‍ണ വ്യാപാരി മഹാരാഷ്ട്രാ സ്വദേശി സന്തോഷ് പവാറി (39) ന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. എട്ടു ഗ്രാമിന്റെ രണ്ടുവളകള്‍, 50 ഗ്രാമിന്റെ നെക്ലസ്, 25കുട്ടി വളകള്‍, കൈ ചെയിനുകള്‍, മോതിരം, കമ്മല്‍, ലോക്കറ്റ്, 14 ഗ്രാം ബോംബെ ചെയിന്‍, താലി, കൊളുത്ത് തുടങ്ങി അരക്കിലോ സ്വര്‍ണാഭരണങ്ങളും 1,25,000 രൂപയുമാണ് മോഷണം പോയത്.
https://www.facebook.com/Malayalivartha



























