വിമാനത്തിന്റെ ചക്രത്തിനടിയില്‍ പെട്ട് കുവൈത്തില്‍ മലയാളി മരിച്ചു

വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് കുവൈത്ത് വിമാനത്താവളത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി ആനന്ദ് രാമചന്ദ്രന്‍ (35) ആണ് മരിച്ചത്. പാസഞ്ചര്‍ ഗേറ്റിലേക്ക്, ഹാങ്കറില്‍നിന്ന് വലിച്ചുകൊണ്ടുപോവുകയായിരുന്ന കുവൈത്ത് എയര്‍വെയ്‌സ് വിമാനത്തിനെ കെട്ടിവലിക്കുകയായിരുന്ന കയര്‍ പൊട്ടിയതാണ് അപകട കാരണം.
പുഷ്ബാക് ട്രാക്ടറില്‍ നിന്നുകൊണ്ട് വിമാനത്തിലെ കോക്പിറ്റിലുണ്ടായിരുന്നയാള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു ആനന്ദ്. കയറ് പൊട്ടിയത് മനസിലാക്കിയ ട്രാക്ടര്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ തെറിച്ച് താഴെവീണ ആനന്ദിനുമേല്‍ വിമാനത്തിന്റെ ചക്രം കയറുകയായിരുന്നു.
അപകട സമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു.
എട്ടുവര്‍ഷമായി കുവൈത്ത് എയര്‍വെയ്‌സില്‍ ജോലി ചെയ്തുവരികയാണ് ആനന്ദ്. ഭാര്യ: ആന്‍ സോഫിന ആനന്ദ്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും അപകടത്തില്‍ അതീവ ദുഃഖമുണ്ടെന്നും കുവൈത്ത് എയര്‍വേയ്‌സ് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























