യുവാവിന്റെ ശരീരത്തില്‍ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്ക് തര്‍ക്കം കൊണ്ടെത്തിച്ചത് കത്തികുത്തില്‍; തലസ്ഥാനത്തെ ഞെട്ടിച്ച ആക്രമണത്തിൽ രണ്ടുപേര്‍ പിടിയില്‍

ഇടത് നെഞ്ചിലും മുതുകിലും പരിക്കേറ്റ ഗില്‍ബര്‍ട്ട് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഗില്‍ബര്‍ട്ടിന്റെ ശരീരത്തില്‍ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്ക് തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ഭാര്യയോടൊപ്പം നടന്ന് പോകുകയായിരുന്ന യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച രണ്ടംഗ സംഘത്തെ ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. വലിയതുറ സ്വദേശികളായ ആദര്‍ശ്, നവീന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വലിയതുറ സ്വദേശി ഗില്‍ബര്‍ട്ട് ലോറന്‍സിനെയാണ് അക്രമിസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചത്. രണ്ടു ദിവസം മുന്‍പ് ശംഖുമുഖം അര്‍ച്ചന ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. ഗില്‍ബര്‍ട്ടും ഭാര്യയും കൂടി നടന്ന് പോകവെയാണ് ആക്രമണം ഉണ്ടായത്. ഗില്‍ബര്‍ട്ടിന്റെ ദേഹത്ത് ബൈക്ക് ഇടിപ്പിച്ച ശേഷം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് ഭാര്യ പോലീസില്‍ നല്കിയ മൊഴി.
https://www.facebook.com/Malayalivartha



























