ശാന്തിവനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ആഷിഖ് അബു സി.പി.എമ്മിനെതിരെ രംഗത്ത്

ശാന്തിവനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ആഷിഖ് അബു സി.പി.എമ്മിനെതിരെ രംഗത്ത്. പാര്‍ട്ടി സഹയാത്രികനായ സംവിധായകന്‍ ഫെയിസ്ബുക്കിലൂടെയാണ് രൂക്ഷവിമര്‍ശനം നടത്തിയിരിക്കുന്നത്. സി.പി.ഐ. എമ്മിലെ എം കാള്‍ മാര്‍ക്‌സിനെയാണ് സൂചിപ്പിക്കുന്നതെന്നും ആഷിഖ് അബു ഓര്‍മിപ്പിച്ചു. പരിസ്ഥിതി സംരക്ഷിച്ചുള്ള വികസനത്തിനും രാഷ്ട്രീയത്തിനുമാണ് മാര്‍ക്‌സ് ഊന്നല്‍ നല്‍കിയിരുന്നത്. രണ്ടേക്കറുള്ള ശാന്തിവനം സംരക്ഷിക്കണമെന്നും ഒരു മരം പോലും മുറിച്ച്മാറ്റരുതെന്നും ഫെയിസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. എറണാകുളം വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കാനാണ് കെ.എസ്.ഇ.ബിയും സര്‍ക്കാരും രംഗത്തെത്തിയിരിക്കുന്നത്. ഒരു മരം പോലും മുറിക്കാതെ വേണം വികസനം നടപ്പാക്കാനെന്നും ആഷിഖ് ആവശ്യപ്പെട്ടു.
പദ്ധഥി നടത്തിപ്പിനായി കെഎസ്ഇബി ചെലവഴിച്ച മുഴുവന്‍ തുകയും പിരിച്ചു താരം. നഷ്ടം കമ്പനി സഹിക്കേണ്ട. ശാന്തിവനം സംരക്ഷിക്കപ്പെടണം'. സര്‍ക്കാര്‍ ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ വ്യക്തമാക്കി. സ്വകാര്യവ്യക്തിയുടെ രണ്ടേക്കര്‍ വനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും കോടിക്കണക്കിന് രൂപ ചെലവഴിത്തെന്നും വൈദ്യുതി മന്ത്രി എം.എം മണി ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയിരുന്നു. മന്നം മുതല്‍ ചെറായി വരെയുള്ള അമ്പതിനായിരത്തോളം കുടുംബങ്ങള്‍ നേടിരുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനാണ് ശാന്തിവനത്തിലൂടെ ടവര്‍ നിമ്മിച്ച് വൈദ്യുതി ലൈന്‍ വലിക്കാന്‍ കെഎസ്ഇബി പണി തുടങ്ങിയത്. മരങ്ങള്‍ മുറിച്ച് മാറ്റില്ലെന്നാണ് അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ മുറിച്ച് മാറ്റിയതോടെയാണ് വിവാദം തുടങ്ങിയത്.
കെ.എസ്.ഇ.ബി ചെയര്‍മാന്റെ ഭൂമി സംരക്ഷിക്കുന്നതിനാണ് പദ്ധതിയുടെ പ്ലാന്‍ മാറ്റിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മൂന്ന് വലിയ സര്‍പ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രവും ഉള്ള ഇവിടെ ധാരാളം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും കരയിലും വെള്ളത്തിലുമുള്ള ധാരാളം ജന്തുജാലങ്ങളുമുണ്ട്. ഇത് ഒഴിവാക്കി പദ്ധതി നടപ്പാക്കാമായിരുന്നു എന്നാണ് പ്രധാന വിമര്‍ശനം. ശാന്തിവനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംരക്ഷണസമിതിയും രംഗത്തുണ്ട്.
വടക്കന്‍ പറവൂരിനടുത്ത് കോട്ടുവള്ളി പഞ്ചായത്തില്‍ പെട്ട വഴിക്കുളങ്ങരയില്‍ ദേശീയപാതയുടെ ഓരത്ത് ശാന്തിവനം എന്ന പേരിലുള്ള സ്വകാര്യ സംരക്ഷിത വനമാണ് ശാന്തിവനം. ശാന്തി വനത്തിലൂടെയാണ് കെ.എസ്.ഇ.ബിയുടെ മന്നം ചെറായി 110 കെ.വി ലൈന്‍ കൊണ്ടു പോകുന്നത്. ശാന്തിവനത്തിനകത്തു കടക്കാതെ ലൈന്‍ കടന്നു പോകാന്‍ കൂടുതല്‍ സൗകര്യപ്രദമായ ഇടം ഉണ്ടെന്നിരിക്കെ അപൂര്‍വ്വ ജൈവ വൈവിധ്യ കലവറയായ ഈ പച്ചപ്പിനെ സംരക്ഷിക്കാമായിരുന്നു. മൂന്ന് കാവുകളും മൂന്ന് കുളങ്ങളും ഉള്‍ക്കൊള്ളുന്ന രണ്ടേക്കര്‍ ഭൂമി മീനാ മേനോന്‍ എന്ന സ്ത്രീയും അവരുടെ ഒന്‍പതാം ക്ലാസ്സുകാരിയായ മകളും ചേര്‍ന്നാണ് സംരക്ഷിക്കുന്നത്.
എണ്‍പതുകളില്‍ നടന്ന പശ്ചിമഘട്ട രക്ഷായാത്രയിലുള്‍പ്പെടെ പങ്കെടുത്ത പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന രവീന്ദ്രനാഥ് ( മീനയുടെ അച്ഛന്‍ ) കാവുകള്‍ക്കും കുളങ്ങള്‍ക്കുമിടയിലുള്ള ഭൂമി കൂടി കാടായി മാറാന്‍ പ്രകൃതിക്ക് വിട്ടുകൊടുത്ത് വീടും മുറ്റവും മാത്രം ഉപയോഗിച്ച് ജീവിച്ചു. കഴിഞ്ഞ നാല്പതിലേറെ വര്‍ഷമായി മീന കാടിന്റെ സ്‌നേഹവലയത്തില്‍ കഴിയുന്നു. അപൂര്‍വ്വമാളുകള്‍ക്ക് മാത്രം സാധ്യമാകുന്ന ലളിതമായ ജീവിതചമാണ് മീന നയിക്കുന്നത്.
https://www.facebook.com/Malayalivartha



























