ശബരിമല ആചാരസംരക്ഷണ വിഷയത്തില്‍ സംഘപരിവാറിലെ ഒരു വിഭാഗം തമ്മിലും അവരുമായി റെഡി ടു വെയിറ്റ് ക്യാമ്പയിന്‍കാരും തമ്മില്‍ കട്ടക്കലിപ്പ്

ശബരിമല ആചാരസംരക്ഷണ വിഷയത്തില്‍ സംഘപരിവാറിലെ ഒരു വിഭാഗം തമ്മിലും അവരുമായി റെഡി ടു വെയിറ്റ് ക്യാമ്പയിന്‍കാരും തമ്മില്‍ കട്ടക്കലിപ്പ്. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെല്ലാം സോഷ്യല്‍മീഡിയയിലൂടെയാണ് പോര്‍വിളി നടത്തുന്നത്. സ്ത്രീപ്രവേശനം അടക്കമുള്ള ഏത് ആചാരമാറ്റവും നടത്തണമെന്നാണ് സംഘപരിവാറിന്റെ നിലപാടെന്ന് ആര്‍.വി ബാബു ശ്രീരാജ് എന്നയാളുടെ പോസ്റ്റിന് മറുപടി നല്‍കി. അതിന് പിന്നാലെ ശബരിമലയിലേത് രാഷ്ട്രീയ അജണ്ടയായിരുന്നെന്നും വിശ്വാസികളുടെ വികാരം മാനിച്ചോ, അയ്യപ്പക്ഷേത്രത്തിലോ, അവിടുത്തെ തന്ത്ര ആഗമനങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല, പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമായിരുന്നെന്ന് റെഡി ടു വെയിറ്റ് ക്യാമ്പയിന്‍ നേതാവ് പദ്മപിള്ള ഫെയിസ്ബുക്കില്‍ കുറിച്ചു. ശബരിമല സംഘപരിവാറിന് വോട്ട് ബാങ്ക് അടവുനയം മാത്രമായിരുന്നു. എത്ര ഭംഗിയായി നമ്മളെ മുതലെടുക്കാന്‍ പറ്റുന്നു എന്നോര്‍ക്കുമ്പോള്‍ ആത്മനിന്ന തോന്നുന്നു എന്നും ഫെയിസ്ബുക്കില്‍ കമന്റായി എഴുതിയിരിക്കുന്നു.
അതിന് പിന്നാലെ പദ്മ പിള്ളയെ അശ്ലീലം പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തി. യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന ശങ്കു ടി.ദാസ് എന്ന അഭിഭാഷകന്‍ പ്രവേശനത്തെ അനുകൂലിച്ച് മുമ്പ് പുസ്തകം എഴുതിയ ആര്‍. ഹരി എന്ന മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വിമര്‍ശിച്ച് രംഗത്തെത്തി. ശങ്കു ടി. ദാസ് പറയുന്നതിതാണ്- എന്തിനാണ് ആര്‍. ഹരിയെ വിമര്‍ശിക്കുന്നത് എന്നതാണ് ചോദ്യം. മുഖവുരയും വളച്ചുകെട്ടുമില്ലാതെ ഞാനത് സ്പഷ്ടമായി പറയാം. 'അയ്യപ്പ സ്വാമിക്കും ശബരിമല ക്ഷേത്രാചാരങ്ങള്‍ക്കും ഹൈന്ദവ വിശ്വാസി സമൂഹത്തിനും എതിരെയുള്ള ആര്‍. ഹരിയുടെ നിലപാടുകള്‍ കാരണമാണത്'. സ്വയം സേവകര്‍ക്ക് ആര്‍. ഹരി എന്നാല്‍ സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും മുന്‍ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖും ആരാധ്യനായ സംഘ ഋഷിയും ഒക്കെ ആണെന്നത് മനസിലാക്കുന്നു.
എന്നാല്‍ അത്തരം പരിഗണനകള്‍ സ്വയം സേവകര്‍ക്ക് മാത്രം ബാധകമായതാണ് എന്ന് അവരും മനസ്സിലാക്കേണ്ടതുണ്ട്. സംഘ ശാഖകള്‍ക്ക് പുറത്ത് നില്‍ക്കുന്ന ബഹുഭൂരിപക്ഷം ഹിന്ദുവിനെയും സംബന്ധിച്ച് ആര്‍. ഹരി സംഘത്തിനുള്ളില്‍ എന്തൊക്കെ ചെയ്തു എന്നതല്ല, സംഘത്തിന് വെളിയിലുള്ള സമാജത്തോട് എങ്ങനെ ഇടപെട്ടു എന്നത് മാത്രമാണ് വിഷയം. അവിടെയുള്ള അയാളുടെ നിലപാടുകള്‍ ആണ് അയാളോടുള്ള പ്രതികരണത്തെ നിര്‍ണ്ണയിക്കുക.
ശബരിമല ആചാരം സംരക്ഷിക്കണമെന്ന് റെഡി ടു വെയിറ്റ് ആണ് ആദ്യം നിലപാട് എടുത്തത്. അത് ആര്‍.എസ്.എസ് യുവതീ പ്രവേശനം അനുവദിക്കണമെന്ന് പറയുന്നതിന് മുമ്പായിരുന്നെന്ന് അവര്‍ പറയുന്നു. യുവതി പ്രവേശനം അനുവധിച്ച് സുപ്രീംകോടതി വിധിവന്ന ശേഷം ആര്‍.എസ്.എസ് തങ്ങളുടെ നിലപാടില്‍ നിന്ന് വ്യതിചലിച്ചു. വിശ്വാസികള്‍ക്കൊപ്പം അണിനിരന്നു. തുടര്‍ന്നാണ് ശബരിമല കര്‍മ്മ സമിതി രൂപീകരിച്ചത്. അപ്പോഴും ആര്‍എസിഎസിലെ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി അടക്കം ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്തില്ലെന്നും റെഡി ടു വെയിറ്റ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
യുവതീപ്രവേശനത്തില്‍ സംഘനിലപാടില്‍ മാറ്റമില്ലെന്ന് കോടതി വിധി വന്ന ശേഷം ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവന ഇറക്കിയതാണെന്ന് ആര്‍.വി ബാബു പറയുന്നു. യുവതീപ്രവേശനം അടക്കമുള്ള മാറ്റം ആചാര്യന്‍മാരും തന്ത്രിമാരും ബന്ധപ്പെട്ടവരും ചേര്‍ന്ന് തീരുമാനിക്കണമെന്നാണ് അന്നും ഇന്നും സംഘപരിവാര്‍ നിലപാട്. സര്‍ക്കാര്‍ തെറ്റായ രീതിയില്‍ വിധി നടപ്പാക്കാന്‍ പുറപ്പെട്ടപ്പോഴാണ് സമരവുമായി രംഗത്തെത്തിയപ്പോഴാണ് സമരവുമായി രംഗത്തെത്തിയതെന്നും ആര്‍.വി ബാബു പറയുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാനും പിണറായിയില്‍ നിന്ന് ശബരിമലയെ രക്ഷിക്കാനു കേന്ദ്ര സര്‍ക്കാറിന് ഓര്‍ഡിനസിലൂടെ കഴിയുമായിരുന്നു . അതിനായി പലരും ആവശ്യപെട്ടിട്ടും കേന്ദ്രം അതു ചെയ്തില്ല കാരണം ആരൊക്കെയാണെന്ന് വ്യക്തമായെന്ന് കിഷോര്‍ വി.നാഥ് എന്ന അയ്യപ്പഭക്തന്‍ പറയുന്നു. ശബരിമല സമരത്തിലൂടെ വിശ്വാസികള്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്നാണ് ഇവരുടെയൊക്കെ പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍ നിന്നും മനസ്സിലാകുന്നത്.
https://www.facebook.com/Malayalivartha



























