ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ അഴിക്കുള്ളിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭീഷണി

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ അഴിക്കുള്ളിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭീഷണി. പേരെടുത്ത് പറയാതെയായിരുന്നു ഭീഷണി. വാദ്രയുടെ ഭാര്യ പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ ശേഷം നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. അതില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനുള്ള മോദിയുടെ നീക്കമായാണ് ഈ ഭീഷണിയെ കോണ്‍ഗ്രസ് കാണുന്നത്. വാദ്രയ്‌ക്കെതിരെ ഭൂമി ഇടപാട് അടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്. അഞ്ച് വര്‍ഷം രാജ്യം ഭരിച്ചിട്ടും മോദിക്ക് അയാളെ ഒന്നും ചെയ്യാന്‍ കഴിയാത്തതെന്തെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു. തെരഞ്ഞെടുപ്പിന് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ വാദ്രയ്‌ക്കെതിരായ കേസുകള്‍ കുത്തിപ്പൊക്കുകയും ഇന്‍കംടാക്‌സ് അടക്കം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തു. അല്ലാതെ യാതൊരു നടപടിയും സ്വീകരിക്കാന്‍ മോദി സര്‍ക്കാരിനായില്ല.
'കര്‍ഷകരെ കൊള്ളയടിച്ച ആ വ്യക്തിയെ ഈ ചൗക്കിദാര്‍ കോടതിയില്‍ എത്തിച്ചു. ഇപ്പോള്‍ ജാമ്യത്തിനായി ആദായനികുതിവകുപ്പിലും കോടതികളിലും കയറിയിറങ്ങുകയാണ്. ഷഹന്‍ഷാ ആണെന്നാണ് അദ്ദേഹത്തിന്റെ ധാരണ. എന്നിലിപ്പോള്‍ ഭയപ്പെട്ടുതുടങ്ങി. കാരണം ഞാന്‍ ജയില്‍ വാതില്‍ വരെയെത്തിച്ചു. അടുത്ത
അഞ്ച് വര്‍ഷത്തിനകം അഴിക്കുള്ളിലാക്കും. ഹരിയാനയിലെ ഫത്തേബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു. അനധികൃത ഭൂമിയിടപാട് കേസുകളിലും സാമ്പത്തിക ക്രമക്കേടിലും റോബര്‍ട്ട് വാദ്ര അന്വേഷണം നേരിടുകയാണ് റോബര്‍ട്ട് വദ്ര. ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ ഉത്തരവ് അനുസരിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവന്നിട്ടില്ല.
ലണ്ടനില്‍ 1.9 മില്യണ്‍ പൗണ്ട് മുടക്കി വസ്തു വാങ്ങിയതുമായി ബന്ധപ്പട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ ഡല്‍ഹിയിലെ പാട്യാല കോടതിയാണ് വാദ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ വാദ്ര നേരത്തെ തന്നെ നിഷേധിച്ചിരുന്നു. തനിക്കെതിരെ രാഷ്ട്രീയ പ്രേരിതമായാണ് കേസെടുത്തിരിക്കുന്നതെന്നാണ് വാദ്ര പറഞ്ഞത്. റോബര്‍ട്ട് വാദ്രയക്ക് ലണ്ടനില്‍ നിരവധി വസ്തു വകകളുണ്ടെന്നും ആറ് ഫഌറ്റുകളുമുണ്ടെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചത്. അതേസമയം ആയുധ ഇടപാട് കേസില്‍ റോബര്‍ട്ട് വാദ്രയ്‌ക്കെതിരെ തെളിവ് ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് വ്യക്തമാക്കിയിരുന്നു. ഇടപാടിലൂടെ 110 കോടി രൂപ വാദ്രയ്ക്ക് കോഴ ലഭിച്ചെന്നും അത് ഉപയോഗിച്ച് ലണ്ടനില്‍ വീട് വാങ്ങിയെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസ്.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ കേനദ്്രസര്‍ക്കാര്‍ ഇന്ത്യയില്‍ എത്തിച്ചതിന് പിന്നാലെയാണ് റോബര്‍ട്ട് വാദ്രയ്‌ക്കെതിരായ അന്വേഷണം ശക്തി പ്രാപിച്ചത്. ആയുധ ഇടനിലക്കാരന്‍ സഞ്ജയ് ബണ്ടരയുടെ മൊഴിയാണ് കേസിന് അടിസ്ഥാനം. എന്നാല്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള രാഷ്ട്രീയ വേട്ടയാടലാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അതിന്റെ ഭാഗമായാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഴിക്കുള്ളിലാക്കുമെന്ന ഭീഷണി. കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ചിട്ടും വാദ്രയ്‌ക്കെതിരെ നടപടി എടുക്കാത്തതെന്തെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചോദിക്കുന്നു.
https://www.facebook.com/Malayalivartha



























