യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെഎസ്‍യു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെഎസ്‍യു ആവശ്യപ്പെട്ടു.കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുകയാണെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് ആരോപിച്ചു. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച തിരുവനന്തപുരത്ത് കെഎസ്‍യു ഏകദിന ഉപവാസം നടത്തും.
https://www.facebook.com/Malayalivartha



























