തൃശൂര്‍ പൂരം ഭംഗിയായി നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് സര്‍ക്കാരിന്റെയും നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

കേരളത്തിന്റെ സാംസ്‌കാരിക തൃശൂര്‍പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നുള്ളിക്കാത്തതില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. തൃശൂര്‍ പൂരം ഭംഗിയായി നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് സര്‍ക്കാരിന്റെയും നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്നാണ് അദ്ദേഹം പറയുന്നത്.
പൂരം മുപ്പതു മണിക്കൂറിന്റെ തുടര്‍ച്ചയായ അനുഷ്ടാനങ്ങളുടെ നിരയാണ്. അതിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും അലങ്കാരങ്ങളുമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
തൃശൂര്‍ പൂരത്തിന് നേതൃത്വം നല്‍കുന്ന തിരുവമ്ബാടി പാറമേക്കാവ് ദേവസ്വങ്ങളെ വിശ്വാസത്തില്‍ എടുത്ത് അവര്‍ക്കു ആത്മ വിശ്വാസം നല്‍കി പൂരം സുഗമമായി നടത്തുവാന്‍ ആവശ്യമായ തീരുമാനങ്ങള്‍ ഗവണ്മെന്റ് അടിയന്തരമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നു.
ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
തൃശൂര്‍ പൂരം ഭംഗിയായി നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് സര്‍ക്കാരിന്റെയും നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്.പൂരം മുപ്പതു മണിക്കൂറിന്റെ തുടര്‍ച്ചയായ അനുഷ്ടാനങ്ങളുടെ നിരയാണ്.അതിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും അലങ്കാരങ്ങളും.ഓരോ കാലത്തും പൂരം സംബന്ധിച്ചു ചില പ്രശ്നങ്ങളും തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്.അപ്പോഴൊക്കെ അധികൃതര്‍ ഇടപെട്ടു അവ പരിഹരിച്ചിട്ടുമുണ്ട്.തൃശൂര്‍ പൂരത്തിന്റെ മഹത്വവും പ്രസക്തിയും ചരിത്രപരമായ പ്രാധാന്യവും മനസിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് ഇപ്പോള്‍ അനിവാര്യമായിട്ടുള്ളത്.
തൃശൂര്‍ പൂരത്തിന് നേതൃത്വം നല്‍കുന്ന തിരുവമ്ബാടി പാറമേക്കാവ് ദേവസ്വങ്ങളെ വിശ്വാസത്തില്‍ എടുത്ത് അവര്‍ക്കു ആത്മ വിശ്വാസം നല്‍കി പൂരം സുഗമമായി നടത്തുവാന്‍ ആവശ്യമായ തീരുമാനങ്ങള്‍ ഗവണ്മെന്റ് അടിയന്തരമായി സ്വീകരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha



























