Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

രോഗ നിരീക്ഷണത്തിന് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ ഏകോപനം... പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഏകീകൃത നെറ്റ് വര്‍ക്കിംഗ് സംവിധാനം

09 MAY 2019 07:31 AM IST
മലയാളി വാര്‍ത്ത

More Stories...

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനും സര്‍ക്കാര്‍സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ ഏകോപനം. പകര്‍ച്ചവ്യാധി വിവരങ്ങള്‍ അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഏകീകൃത നെറ്റ് വര്‍ക്കിംഗ് സംവിധാനവും രൂപീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ ചേര്‍ന്ന സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേയും സൂപ്രണ്ടുമാരുടേയും മറ്റ് വിദഗ്ധ ഡോക്ടര്‍മാരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാന പീഡ് സെല്ലിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചു കൂട്ടിയത്. നിപ പോലെയുള്ള പകര്‍ച്ച വ്യാധികള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുവാന്‍ കൂടിയായിരുന്നു ഏകോപന യോഗം വിളിച്ചത്.

ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും സാധ്യമാകുകയുള്ളൂവെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി. പലപ്പോഴും സ്വകാര്യ ആശുപത്രികളിലെ രോഗ വിവരങ്ങള്‍ ലഭ്യമാകാതെ വരുന്നു. അതുകൊണ്ട് പകര്‍ച്ചവ്യാധി പ്രതിരോധം പൂര്‍ണമാകുന്നില്ല. സ്വകാര്യ ആശുപത്രികളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തിയാലേ പകര്‍ച്ച വ്യാധികളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. അതിനാലാണ് ആദ്യമായി സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുടേ യോഗം വിളിച്ചുകൂട്ടിയത്. സമൂഹത്തിന്റെ ആരോഗ്യത്തിന് വേണ്ടിയാണ് ആശുപത്രികളെല്ലാം പ്രവര്‍ത്തിക്കുന്നത്. ഇതുള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍, സ്വകാര്യ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കണക്കുകള്‍ വളരെ കൃത്യമായിരിക്കണമെന്നും ജനങ്ങളില്‍ അത് ഭീതി പരത്തരുതെന്നും മന്ത്രി പറഞ്ഞു. അസാധാരണമായ രോഗലക്ഷണങ്ങളോടെ ഏതെങ്കിലും ആശുപത്രിയില്‍ രോഗികള്‍ എത്തിയാല്‍ അറിയിക്കേണ്ടതാണ്. അതനുസരിച്ച് ആരോഗ്യ വകുപ്പ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കും. വ്യക്തിഗത സുരക്ഷാ കവചങ്ങള്‍ ആവശ്യത്തിന് ശേഖരിച്ച് വയ്‌ക്കേണ്ടതാണ്. പകര്‍ച്ചവ്യാധി മുന്നില്‍ കണ്ട് ആശുപത്രികളില്‍ പ്രത്യേക വാര്‍ഡ് നേരത്തെ തന്നെ സജ്ജീകരിക്കണം. ഇതോടൊപ്പം രോഗികളോട് വളരെ സഹകരണത്തോടെ ജീവനക്കാര്‍ പെരുമാറണം. ഒരു ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മതിയായ സേവനങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് ജീവനക്കാരുടെ കടമയാണ്. അതോടൊപ്പം തന്നെ രോഗികളും അവരുടെ ബന്ധുക്കളും ആശുപത്രിയില്‍ വളരെയധികം ശുചിത്വം പാലിക്കണം. ആശുപത്രികളില്‍ രോഗിയെ സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുക. രോഗം അവരിലേക്ക് പകരാതിരിക്കാനും ആശുപത്രിയില്‍ അണുബാധയുണ്ടാകാതിരിക്കാനും എല്ലാവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ പകര്‍ച്ചവ്യാധി പ്രതിരോധ മാര്‍ഗങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. അതില്‍ സ്വീകരിക്കാവുന്ന നല്ല മാതൃകകള്‍ യോഗം ചര്‍ച്ച ചെയ്തു. രോഗ പ്രതിരോധത്തിന് മതിയായ പരിശീലനങ്ങള്‍ നല്‍കണം. ഓരോ ആശുപത്രിയും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വളരെയധികം ശ്രദ്ധിക്കണം. മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം. മഴക്കാലത്തിന് മുമ്പ് ആശുപത്രിയും പരിസരവും പൂര്‍ണമായി വൃത്തിയാക്കണം. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആശുപത്രി വികസന സമിതിവഴി ജീവനക്കാരെ നിയമിക്കാവുന്നതാണ്. ജീവനക്കാരില്ലെന്ന പരാതി പറയാതെ ഉള്ള ജീവനക്കാര്‍ക്ക് കൃത്യമായ ക്രമീകരണത്തോടെ ഡ്യൂട്ടി നല്‍കിയാല്‍ തന്നെ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മെഡിക്കല്‍ കോളേജുകളെ മന്ത്രി അഭിനന്ദിക്കുകയും അത് മറ്റുള്ള ആശുപത്രികള്‍ മാതൃകയാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി, സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (18 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (23 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (31 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (32 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (37 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (41 minutes ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (43 minutes ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (45 minutes ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (51 minutes ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (51 minutes ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (52 minutes ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (59 minutes ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (1 hour ago)

സായ് ഗിരിധർ ഫാഡയുടെ 38-ാമത് പ്രസിഡന്റ്  (1 hour ago)

Malayali Vartha Recommends