തലസ്ഥാനത്തെ അനാശാസ്യക്കാരെ ലക്‌ഷ്യം വച്ച് പെണ്‍കെണി സംഘം... അവിഹിതത്തിനായി തെരുവോരത്ത് രാത്രികാലത്ത് സ്ത്രീകളെ തേടിയെത്തുന്ന പുരുഷന്മാരെ വശീകരിച്ച് തിരുവല്ലത്തെത്തിച്ചാൽ പിന്നെ കളി മാറും.... ഉഷയും മുഹമ്മദ് ജിജാസും കുടുങ്ങിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

തമ്ബാനൂരിലെ പെണ്‍കെണി സംഘങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. രാത്രികാലങ്ങളില്‍ സ്ത്രീകളെ അന്വേഷിച്ച് എത്തുന്നവരെ നിരീക്ഷിക്കാന്‍ തമ്ബാനൂരില്‍ പെണ്‍കെണി സംഘങ്ങളുണ്ട്. സ്ഥല പരിചയം ഇല്ലാത്തവര്‍ ആണ് വലയില്‍ കുരുങ്ങിയത് എന്ന് ഇവര്‍ ആദ്യം ഉറപ്പാക്കും. അതിനു ശേഷം സ്ത്രീകളെ കാണിച്ചു കൊടുക്കും. സുരക്ഷിതമായ സ്ഥലങ്ങള്‍ തങ്ങളുടെ കൈവശമുണ്ടന്നു പറഞ്ഞു ഇരകളെ കൂട്ടിക്കൊണ്ടു പോകും.
ഇവര്‍ പോകുന്ന വഴിയേ ബൈക്കില്‍ മറ്റുസംഘങ്ങള്‍ അകമ്ബടി സേവിക്കും. തിരുവല്ലം ഭാഗത്ത് എത്തിയാല്‍ ഇവരെ ആക്രമിച്ച് പണവും സ്വര്‍ണം ഉണ്ടെങ്കില്‍ അതും കവരും. ശാരീരിക മര്‍ദ്ദനങ്ങള്‍ അത് വേറെയും. മര്‍ദ്ദനമേറ്റവര്‍ ഇത് പുറത്ത് പറയാന്‍ മടിക്കും. പരാതിയും നല്‍കില്ല. പൊലീസ് ഇടപെടല്‍ വരാത്തതിനാല്‍ പെണ്‍കെണി സംഘങ്ങള്‍ക്ക് കൂടുതല്‍ പേരെ കെണിയില്‍ അകപ്പെടുത്താന്‍ അവസരം ലഭിച്ചു. ഇപ്പോള്‍ അറസ്റ്റിലായ ഉഷയും മുഹമ്മദ് ജിജാസും തന്നെ ഒട്ടനവധി പേരെ തങ്ങള്‍ പെണ്‍കെണിയില്‍ കുരുക്കിയതായി പൊലീസിനോട് വെളിപ്പെടുത്തി.കെണിയില്‍ കുരുങ്ങിയ ഒരാളും പൊലീസിനോട് ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടുമില്ല.
പൊലീസിന് ഇത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ചതുമില്ല. ഇതോടെയാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് സംഘം തീരുമാനിച്ചത്. തിരുവല്ലം വണ്ടിത്തടത്ത് അര്‍ധരാത്രിക്കുശേഷം തമിഴ്‌നാട്ടുകാരുടെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു സ്വര്‍ണാഭരണം കവര്‍ന്നതോടെയാണ് ഉഷയിലേക്കും മുഹമ്മദ് ജിജാസിലേക്കും അന്വേഷണം എത്തുകയും ഇവര്‍ അറസ്റ്റിലാവുകയും ചെയ്തത്. ഇനിയും രണ്ടുപേര്‍ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാനുണ്ട്. ഈ തട്ടിപ്പില്‍ കൂടുതല്‍ അന്വേഷണം നടത്താനുമുണ്ട്-അന്വേഷണ സംഘം പറയുന്നു.
https://www.facebook.com/Malayalivartha