ചൂര്ണ്ണിക്കര വ്യാജരേഖക്കേസില് വ്യാപക ക്രമക്കേട് നടന്നെന്ന് വിജിലന്സ് റിപ്പോര്ട്ട്; ഐജി വെങ്കിടേഷിന്റെ നേതൃത്വത്തില് കേസ് അന്വേഷിക്കാൻ വിജിലന്സ് ഡയറക്ടറുടെ ഉത്തരവ്

ചൂര്ണ്ണിക്കര വ്യാജരേഖക്കേസില് വ്യാപക ക്രമക്കേട് നടന്നെന്ന് വിജിലന്സിന്റെ പ്രാഥമിക റിപ്പോര്ട്ട്. സംഭവത്തില് കേസ് രജിസ്റ്റര് ചെയ്യാനും വിജിലന്സ് ഡയറക്ടര് ഉത്തരവിട്ടു. ഐജി വെങ്കിടേഷിന്റെ നേതൃത്വത്തില് കേസ് അന്വേഷിക്കും.
അന്വേഷണം വ്യാപിപ്പിക്കാനും വിജിലന്സ് തീരുമാനിച്ചു. ചൂര്ണ്ണിക്കര മോഡല് വ്യാജരേഖ ഉപയോഗിച്ച് വയല് നികത്തല് സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് വിജിലന്സ് തീരുമാനം. നിലവും തണ്ണീര്ത്തടവും നികത്തിയോയെന്നും പരിശോധിക്കും. എസ്പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
എറണാകുളം ചൂര്ണ്ണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയില് മുട്ടം തൈക്കാവിനോട് ചേര്ന്ന് നില്ക്കുന്ന അരയേക്കര് ഭൂമിയില് 25 സെന്റ് നിലം നികത്താനായാണ് ലാന്ഡ് റവന്യൂ കമ്മീഷണറുടെയും ആര്ഡിഒയുടെയും പേരില് വ്യാജ ഉത്തരവിറക്കിയത്. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. ദേശീയപാതയോട് ചേര്ന്ന് നില്ക്കുന്ന തണ്ണീര്തടം തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടര്ന്നാണ് പിടിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha