ജഗന് മോഹന്‍ റെഡ്ഡി തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസുമായി സഹകരിക്കാത്തിന്റെ കാരണക്കാരന്‍ എ.കെ ആന്റണിയല്ല, വില്ലന്‍ യു.പി.എ സര്‍ക്കാരിലെ പ്രധാനിയാണ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ കോണ്‍ഗ്രസിനേറ്റ വലിയ തിരിച്ചടിക്ക് കാരണം മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയാണെന്നും മുന്നണി രൂപീകരണത്തിലും മറ്റും അദ്ദേഹം ഇടപെട്ടില്ലെന്നുമുള്ള വാര്‍ത്ത സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി ഉമ്മന്‍ചാണ്ടി നിഷേധിച്ചെങ്കിലും ജഗന്‍മോഹന്‍ റെഡ്ഡിയുമായി സഖ്യം ഉണ്ടാക്കാത്തതിന്റെ കാരണം ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയില്ല. അതിന് രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് വില്ലന്‍ കോണ്‍ഗ്രസ് കൂടാരത്തില്‍ തന്നെയാണ്. ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല കിട്ടിയ ശേഷം അദ്ദേഹം ജഗനെ വീട്ടില്‍ പോയി കണ്ടിരുന്നു. ഉമ്മന്‍ചാണ്ടിയും ജഗന്റെ പിതാവും നല്ല സുഹൃത്തുക്കളായിരുന്നു. ജഗന് കോണ്‍ഗ്രസിനൊപ്പം സഖ്യത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ തടസ്സമായി. അതിന് കാരണക്കാരന്‍ കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവാണ്.
രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ജഗന്റെ പിതാവ് വൈ.എസ്.ആര്‍ മരിക്കുന്നത്. അതിന് ശേഷം ജഗനെ മുഖ്യമന്ത്രിയാക്കണമെന്ന് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. രാഹുല്‍ ഗാന്ധിയും എതിര്‍ത്തു. അതോടെയാണ് ജഗന്‍ കോണ്‍ഗ്രസ് വിട്ട് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. അതോടെ കോണ്‍ഗ്രസിലെ പലര്‍ക്കും ജഗനോട് ശത്രുതയായി. രണ്ടാം യു.പി.എ സര്‍ക്കാരിലെ ഒരു ഉന്നതന്‍ ജഗനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2012ല്‍ സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. സുപ്രീംകോടതി ഈ കേസ് തള്ളിക്കളഞ്ഞെങ്കിലും കേസുമായി ബന്ധപ്പെട്ട് ശേഖരിച്ചിരുന്ന ചില രേഖകള്‍ ഇന്നും കേന്ദ്രസര്‍ക്കാരിന്റെ പക്കലുണ്ട്. അത് ഉപയോഗിച്ച് ചില ഉന്നതര്‍ ജഗനെ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് അകറ്റിയെന്നാണ് വിവരം. ഇതാണ് ആദ്യം പറഞ്ഞ കാരണങ്ങളില്‍ രണ്ടാമത്തേത്.
തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കിലും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാലോ, അതിനുള്ള സാഹചര്യം ഉണ്ടായാലോ എല്ലാ പിന്തുണയും നല്‍കാമെന്ന് ജഗന്‍ ഉമ്മന്‍ചാണ്ടിക്ക് ഉറപ്പ് നല്‍കിയിരുന്നെന്ന് യു.ഡി.എഫിലെ ഒരു പ്രമുഖ നേതാവ് മലയാളിവാര്‍ത്തയോട് പറഞ്ഞു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാരണങ്ങളാലാണ് സഖ്യം ഉണ്ടാക്കാന്‍ കഴിയാതെ പോയതെന്ന് ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച വ്യക്തമാക്കിയത്. ആന്ധ്രാപ്രദേശിലെ മുണണി രൂപീകരണത്തില്‍ ആന്റണി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. മുണണി രൂപീകരണത്തിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ആന്ധ്രാ പിസിസിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്കിയിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ഇതില്‍ ആന്റണിയോ ഹൈക്കമാന്‍ഡോ ഒരു തരത്തിലും ഉത്തരവാദികളല്ലെന്നും ഉമ്മന്‍ചാണ്ടി ഫെയിസ്ബുക്കിലൂടെ അറിയിച്ചതും അതുകൊണ്ടാണ്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ജഗന്‍ പോയി കണ്ടതും അദ്ദേഹം ആന്ധ്രയില്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പോയതിനും പിന്നില്‍ ചില താല്‍പര്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആ താല്‍പര്യങ്ങളാണ് ജഗനെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റിയത്. ജഗനെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റിയ മുതര്‍ന്ന നേതാവ് ഉള്‍പ്പെടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പടുകുഴിയില്‍ വീഴ്ത്തിയതെന്ന് രാഹുല്‍ഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മകനെ ജയിപ്പിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലായിരുന്ന നേതാവ് പാര്‍ട്ടിക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തില്ല. ജഗനെ സ്വത്ത് കേസില്‍ കുടുക്കിയ നേതാവും മകനും ഇപ്പോള്‍ അതേ കേസില്‍ കോടതികള്‍ കയറിയിറങ്ങുകയാണ് എന്നത് കാലത്തിന്റെ കാവ്യനീതി ആയിരിക്കാം.
https://www.facebook.com/Malayalivartha