കളി കാര്യമാകുന്നു... ശബരിമലയില്‍ തൊട്ടവര്‍ക്ക് ഒന്നൊന്നായി പണി കിട്ടുന്നതായി ശബരിമല കര്‍മ്മ സമിതി; ബിന്ദുവിനും കനകദുര്‍ഗയ്ക്കും വേണ്ടി വാദിച്ച് ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുത്ത മണിക്കൂറിന് ലക്ഷങ്ങള്‍ വിലയുള്ള വക്കീലന്‍മാരായ ഇന്ദിര ജയ്‌സിങ്ങിന്റെയും ഭര്‍ത്താവിന്റേയും വസതിയിലും ഓഫിസിലും റെയ്ഡ്

ശബരിമല ഒരിക്കല്‍ കൂടി ചര്‍ച്ചയാകുകയാണ്. മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്‌സിങ്ങിനെ മലയാളികള്‍ അറിഞ്ഞത് ബിന്ദുവിലൂടെയും കനകദുര്‍ഗയിലൂടേയുമാണ്. ശബരിമലയില്‍ കയറിയ ഇവര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ച് സുരക്ഷ പോലും നേടിക്കൊടുത്ത വക്കീലാണ് ഇന്ദിര ജയസിങ്ങ്. ഇതുകൂടാതെ ശബരിമല യുവതീ പ്രവേശനത്തെ കളിയാക്കിക്കൊണ്ട് സംഘടിപ്പിച്ച ആര്‍പ്പോ ആര്‍ത്തവത്തിലും ഇന്ദിര ജയസിങ്ങ് പങ്കെടുത്തിരുന്നു. ശബരിമലയില്‍ തൊട്ടവര്‍ക്കെല്ലാം ഓരോരോ രൂപത്തില്‍ പണി കിട്ടുമെന്നാണ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പറയുന്നത്.
യുവതീ പ്രവേശനത്തിന് വാദിച്ച സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വെള്ളം കുടിക്കുകയാണ്. സിപിഎം തെരഞ്ഞെടുപ്പില്‍ തകര്‍ന്നിരുന്നു. അതിനാല്‍ തന്നെ ഇനി ഭക്തരെ പ്രകോപിപ്പിക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുന്നതിനിടെ ഡല്‍ഹിയില്‍ നിന്നും മറ്റൊരു വാര്‍ത്ത വരുന്നത്. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്ങിന്റെയും ഭര്‍ത്താവ് ആനന്ദ് ഗ്രോവറിന്റെയും ഡല്‍ഹിയിലെയും മുംബൈയിലെയും വസതിയിലും ഓഫിസിലും സിബിഐ റെയ്‌ഡെന്ന്. ആ റെയ്ഡ് സ്വാഭാവിക നടപടിയാണെങ്കിലും അയ്യപ്പന്റെ ശക്തിയാണെന്ന് വരുത്തിത്തീര്‍ക്കുന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പുലര്‍ച്ചെ അഞ്ചിനാണ് റെയ്ഡ് ആരംഭിച്ചത്. ഇവരുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ ലോയേഴ്‌സ് കലക്ടീവ് വിദേശഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
ഇന്ദിരാ ജയ്‌സിങ് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായിരിക്കെ വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ഇളവുകളോടെ സംഘടനയ്ക്കു ലഭിച്ച ഫണ്ട് പ്രക്ഷോഭങ്ങള്‍ക്കായി ഉപയോഗിച്ചെന്നാണു കേസ്. ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശയാത്രകള്‍ക്ക് ഫണ്ട് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.
ലോയേഴ്‌സ് കലക്ടീവില്‍നിന്ന് 96.60 ലക്ഷം രൂപ സ്വീകരിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നത്. ആനന്ദ് ഗ്രോവറും അദ്ദേഹത്തിന്റെ സന്നദ്ധ സംഘടനയും വിദേശ ഇടപാടുകാരെ ദുരുപയോഗം ചെയ്തുവെന്നും പണം ഇന്ത്യയ്ക്കു പുറത്തുപയോഗിച്ചെന്നുമാണ് ആരോപണം. 2006-2014 കാലയളവില്‍ സംഘടനയ്ക്ക് 32 കോടി ലഭിച്ചിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം പറയുന്നു. 2010ലാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. അതേസമയം, ആരോപണങ്ങള്‍ ഇന്ദിര ജയ്‌സിങ്ങും ആനന്ദ് ഗ്രോവറും ലോയേഴ്‌സ് കലക്ടീവും നിഷേധിച്ചിരുന്നു.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ പ്രശ്‌നങ്ങള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് ഇന്ദിര ജയ്‌സിങ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എറണാകുളം മറൈന്‍ ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവത്തിന്റെ ഭാഗമായുള്ള 'ശബരിമല സുപ്രീംകോടതി വിധിയും തുടര്‍ന്നുള്ള കേരള ഹൈക്കോടതി വിധിയും' എന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയില്‍ ആദ്യം എത്തിയ യുവതികളിലൊരാള്‍ ദളിത് ആയതിന്റെ സന്തോഷമുണ്ട്. കനകദുര്‍ഗയും ബിന്ദുവും കേരള ചരിത്രത്തിലെ നായകരെന്ന് അറിയപ്പെടും. അവരുടേത് അംബേദ്കറുടെ മുന്നേറ്റം പോലെ ഒന്നാണ്. ശബരിമല വിഷയം വിശ്വാസത്തിെന്റ പ്രശ്‌നമല്ല, ലിംഗനീതിയുടേതാണ്. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍പോലും ആര്‍ത്തവം എന്ന വാക്ക് ഉപയോഗിക്കാന്‍ മടികാണിച്ചിരുന്നു. 'അക്കാര്യം' എന്നാണ് ജഡ്ജിമാര്‍ പലരും ആര്‍ത്തവത്തെ അഭിസംബോധന ചെയ്തിരിക്കുന്നത്. ആര്‍ത്തവത്തോട് എന്തുകൊണ്ടാണ് പുരുഷന്മാര്‍ ഇത്രയും ഭയം തോന്നുന്നതെന്ന ചോദ്യവും ഇന്ദിര ജയ്‌സിങ് ഉന്നയിച്ചു.
ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനക ദുര്‍ഗയും സമൂഹത്തില്‍ ഭ്രഷ്ട് നേരിടുകയാണെന്ന് ഇന്ദിരാ ജയ്‌സിങ് സുപ്രീംകോടതിയിലും വ്യക്തമാക്കിയിരുന്നു. തന്റെ കക്ഷികളായ ബിന്ദുവിനും കനക ദുര്‍ഗക്കും വധഭീഷണിയുണ്ടെന്നും വാദിച്ചിരുന്നു. ഇങ്ങനെയാണ് ഇവര്‍ക്കനുകൂലമായി വിധി സമ്പാദിച്ചത്. അന്ന് ശബരിമലയ്ക്ക് വേണ്ടി കത്തിക്കയറിയ ഇവര്‍ ഇപ്പോള്‍ റെയ്ഡിന്റെ പൊല്ലാപ്പിലാണ്.
https://www.facebook.com/Malayalivartha