Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി


സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു

പാല്‍ പായസവും ചോറും... രാജ്കുമാറിനെ മൃഗീയമായി നേരിട്ട പീരുമേട് സബ് ജയിലിലെ കാഴ്ച കണ്ട് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ഞെട്ടിപ്പോയി; ജയിലിലെത്തിയ ജസ്റ്റിസ് ആന്റണി ഡൊമിനിക് തടവുകാരെ കണ്ടത് ജയില്‍ ജീവനക്കാരെ കൂട്ടാതെ

12 JULY 2019 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം

കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...

പീരുമേട് സബ് ജയിലില്‍ പരിശോധന നടത്താനെത്തിയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനും മുന്‍ ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് ആന്റണി ഡൊമിനിക് അത്ഭുതപ്പെട്ടു. രാജ്കുമാറിനെ മൃഗീയമായി നേരിട്ട പീരുമേട് സബ്ജയിലിലെ ഉദ്യോഗസ്ഥരെല്ലാം സദ്ഗുണ സമ്പന്നന്‍മാരും മര്യാദരാമന്‍മാരും. 

രാജ്കുമാറിന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാനാണ് ജഡ്ജി ജയിലിലെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് സന്ദര്‍ശിക്കാന്‍ ചെല്ലുന്നതിന്റെ തൊട്ടുമുമ്പാണ് ജയിലില്‍ അറിയിപ്പ് ചെന്നത്. മരണം നടന്നിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമായതിനാല്‍ വി ഐ പികള്‍ ജയില്‍ സന്ദര്‍ശിക്കുമെന്ന് ജയില്‍ അധിക്യതര്‍ക്ക് ബോധ്യമുണ്ടായിരുന്നു. അതു കൊണ്ടു തന്നെ തടവുപുള്ളികള്‍ക്കെല്ലാം പാല്‍പായസവും ചോറുമാണ് ഈ ദിവസങ്ങളില്‍ നല്‍കുന്നത്. പലതരം പരാതികളാണ് തടവുകാര്‍ക്കുള്ളത്. അതെല്ലാം തടവുകാര്‍ തുറന്നു പറയാന്‍ നിന്നാല്‍ തങ്ങളുടെ പണി കാസര്‍കോടാകുമെന്ന് ജീവനകാര്‍ക്കറിയാം. 

ജയിലിലെത്തിയ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജയില്‍ ജീവനക്കാരെ കൂട്ടാതെയാണ് തടവുകാരെ കണ്ടത്. മറിച്ചും തിരിച്ചും ചോദിച്ചിട്ടും ആരും ഉദ്യോഗസ്ഥരെ കുറിച്ച് പരാതി പറഞ്ഞില്ല. ഇത്തരം പതിവുകളൊന്നും സാധാരണ പതിവില്ല. ആരും രാജ്കുമാറിനെ അടിക്കുന്നതും കണ്ടില്ല. ഇങ്ങനെയുള്ള ഉദ്യോഗസ്ഥര്‍ പീരുമേട് ജയിലിന്റെ ഭാഗ്യമാണെന്ന് വരെ തടവുകാര്‍ പറഞ്ഞു. ഏതായാലും കുമാറിന്റെ മരണം നടന്നതോടെ പീരുമേട്ടുകാര്‍ മര്യാദരാമന്‍മാരായി കഴിഞ്ഞു. ഭാവിയില്‍ ആരെയും അടിക്കില്ലെന്നാണ് അവരുടെ തീരുമാനം. കുറ്റം തെളിയിക്കാനൊന്നും മിനക്കെടേണ്ടെന്നും അവര്‍ സംയുക്തമായി തീരുമാനിച്ചിട്ടുണ്ട്. ഇനി തടവുകാരെ ജയിലര്‍മാര്‍ ഇറക്കിവിട്ടാലും അത്ഭുതപ്പെടാനില്ല. 

കൈവിട്ട കളിക്ക് നിന്നാല്‍ തങ്ങളുടെ മനുഷ്യാവകാശം ആരും സംരക്ഷിക്കില്ലെന്ന് ജീവനക്കാര്‍ക്കറിയാം. ആവശ്യമില്ലാത്ത കുഴപ്പങ്ങളില്‍ ചാടാന്‍ അവര്‍ തയ്യാറല്ല. ജയിലില്‍ തടവുകാര്‍ തമ്മില്‍ അടി കൂടിയാലും അവര്‍ ഒന്നും മിണ്ടാറില്ല, ഋഷിരാജ് സിംഗ് ജയില്‍ മേധാവിയായതോടെ ജീവനക്കാരില്‍ പലര്‍ക്കും മുട്ടിടിയാണ്. കുറ്റം ചെയ്യുന്നവരെ പോലെ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. 

രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വെളിവെടുപ്പിന്റെ ഭാഗമായാണ് കമ്മീഷന്‍ അധ്യക്ഷന്‍ പീരുമേട് സബ്ജയിലും നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനും സന്ദര്‍ശിച്ചത്.

പീരുമേട് സബ്ജയിലിലും നെടുങ്കണ്ടം സ്‌റ്റേഷനിലും കമ്മീഷന്‍ വിശദമായ പരിശോധന നടത്തി. രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, എഫ് ഐ ആര്‍ തുടങ്ങി നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ ലഭ്യമായ എല്ലാ രേഖകളുടെയും പകര്‍പ്പ് കമ്മീഷന്‍ ബന്തവസിലെടുത്തു. രാജ്കുമാറിന്റെ ഭാര്യ എം വിജയ നല്‍കിയ പരാതി കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു. 

കസ്റ്റഡി മരണം ഉണ്ടായ ഉടനെ കമ്മീഷന്‍ കേസെടുത്തിരുന്നു. തുടര്‍ന്ന് വിശദമായ ഒരു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കിയില്ല. 

ഇതിനുശേഷം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ്, മജിസ്റ്റീരിയല്‍ എന്‍ക്വയറി റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കാന്‍ ജയില്‍ മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രേഖകള്‍ ലഭിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ജഡ്ജി നേരിട്ടു ചെന്നത്. 

കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ യഥാസമയം സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് ജസ്റ്റിസ് ആന്റണി സൊമിനിക് പറഞ്ഞു. ക്രൈംകേസുകളില്‍ പ്രതികളായ 1129 പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അടിയന്തിരമായി അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (12 minutes ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (18 minutes ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (29 minutes ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (49 minutes ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (1 hour ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (1 hour ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (1 hour ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (2 hours ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (2 hours ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (2 hours ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (3 hours ago)

Malayali Vartha Recommends