ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടമുണ്ടായത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയതാണെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി വിശദീകരിക്കുന്നത്.
ഹെലികോപ്റ്ററിലുണ്ടായിരുന്നവരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇറാന്‍ വിദേശകാര്യമന്ത്രിയടക്കം ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്നു. മൂന്ന് ഹെലികോപ്റ്ററുകള്‍ ഉണ്ടായിരുന്നു, അതില്‍ രണ്ടെണ്ണത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ആയിരുന്നു, അവര്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി.
അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അല്‍യേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനത്തിനാണ് ഞായറാഴ്ച പുലര്‍ച്ചെ ഇബ്രാഹിം റൈസി പുറപ്പെട്ടത്. അസര്‍ബൈജാനും ഇറാനും ചേര്‍ന്ന് അരാസ് നദിയില്‍ നിര്‍മിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടമായിരുന്നു ഞായറാഴ്ച.
https://www.facebook.com/Malayalivartha

























